കാവേരി സംഘര്‍ഷം: കെഎസ്ആര്‍ടിസി റദ്ദാക്കുന്നു; ബാംഗ്ലൂര്‍ മലയാളികള്‍ കടുത്ത ആശങ്കയില്‍

കോഴിക്കോട് :കാവേരി നദീജല വിഷയത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ കുടതലായതോടെ കെഎസ്ആര്‍ടിസി ബാംഗ്ലൂര്‍ സര്‍വീസുകള്‍ അനശിചിതത്വത്തില്‍. ബാംഗ്ലൂര്‍ മൈസുര്‍ പാത അടച്ചതോടെ ഓണത്തിന് നാട്ടിലെത്താനാകുമോ എന്ന ആശങ്കയിലാണ് ബാഗ്ലൂരിലെ മലയാളികള്‍..
33 സാധാരണസര്‍വ്വീസുകളും നാല് സ്‌പെഷ്യല്‍ സര്‍വീസുകളുമടക്കും 43 സര്‍വീസുകളാണ് കെഎസ്ആര്‍ടിസി ബാംഗ്ലൂരില്‍ നിന്ന് ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് കേരളത്തിലേക്ക് 2000 ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്..സംഘര്‍ഷത്തിന് അയവുവന്നാല്‍ മാത്രമെ സര്‍വ്വീസ് നടത്താനാവു എന്നാണ് കെഎസ്ആര്‍ടിസിയുെ നിലപാട്.

സഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തി. കേരളഴത്തിലേക്കുള്ള ബസ്സുകള്‍ അതിര്‍ത്തി വരെ സുരക്ഷസംവിധാനമൊരുക്കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍ക്ിയട്ടുണ്ട്.
എന്നാല്‍ സമരം രൂക്ഷമായ ബംഗളുരു-മൈസുരു റുട്ടില്‍ വാഹനങ്ങള്‍ തടയുമോ എന്ന ആശങ്കയുണ്ട്. കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുന്ന ബസ്സുകള്‍ മൈസുരു വരെയെ പോകു.