യെദ്യൂരപ്പ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണം; സുപ്രീംകോടതി

ബംഗളൂരു: യെദ്യൂരപ്പ നാളെ നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദത്തിനൊടുവിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

സുപ്രീംകോടതി ഇന്ന് അസാധാരണ സംഭവ വികാസങ്ങള്‍ക്കാണ് വേദിയായത്. ഗവര്‍ണ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെകുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കെട്ടെയെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. കോടതിയുടെ ഈ വാദത്തോട് കോണ്‍ഗ്രസും ജെഡിഎസും യോജിച്ചു.

അതെസമയം തങ്ങള്‍ക്ക് എംഎല്‍എമാരെ കിട്ടാനുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്ന് ബിജെപി കോടതിയില്‍ വാദിച്ചു. എന്നാല്‍ തിങ്കളാഴ്ച്ചവരെ സമയം നല്‍കണമെന്ന മുഗള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെ സുപ്രീംകോടതി നാളെ നാല് മണിക്ക് മുമ്പേ യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ നാമനിര്‍ദേശം ചെയ്യരുത്. രഹസ്യ വോട്ടെടുപ്പ് പാടില്ല. ഇതോടെ എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടിവരും. എന്നും സുപ്രീംകോടതി എടുത്തുപറഞ്ഞു.

സുപ്രീംകോടതിയുടെ ഈ തീരുമാനം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതാകട്ടെ കോണ്‍ഗ്രസിനും ജെഡിഎസിനും ആശ്വവും നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് എംഎല്‍എമാരെ ഹൈദ്രാബാദില്‍ നിന്ന് ബംഗളൂരുവില്‍ എത്തിക്കാനുള്ള സമയവും ഇതോടെ ലഭിച്ചുവെന്നത് ഏറെ ആശ്വസകരവുമായിരിക്കുകയാണ്. മുഴുവന്‍ എംഎല്‍മാരെയും നിയമസഭയില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കണമെന്ന് കര്‍ണ്ണാടക ഡിജിപിയോട് സുപ്രീംകോടകി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരുതരത്തിലുള്ള കുതിരക്കച്ചവടവും നടക്കാതിരിക്കാനുള്ള നടപടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.

കര്‍ഷക-ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി യെദ്യൂരപ്പ അധികാരമേറ്റെടുത്ത ഉടനെ നടത്തിയ നടപടികളെല്ലാം സര്‍ക്കാരിന്ററെ രക്ഷയ്‌ക്കെത്തിയില്ല. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ ഉത്തരവുകളെല്ലാം തന്നെ അസാധുവാകും. വിശ്വാസവോട്ടെടുപ്പ് എപ്രകാരം വേണമെന്ന കാര്യം പ്രോട്ടം സ്പീക്കര്‍ തീരുമാനിക്കും.