സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്കടുക്കുന്നു;കേരളത്തിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് അടുക്കുന്നു.ഏദന്‍ ഗള്‍ഫ് പ്രദേശത്ത് നിന്ന് ഇന്ത്യന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. ലക്ഷദ്വീപ്, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഗള്‍ഫ് ഓഫ് ഏദന്‍ തീരങ്ങളിലും അതിന്റെ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലാണ് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top