Section

malabari-logo-mobile

വയോജന ക്ഷേമത്തിനായുള്ള സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപ 

HIGHLIGHTS : വയോജന ക്ഷേമത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ,  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക...

തിരുവനന്തപുരം:വയോജന ക്ഷേമത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ,  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മുതിര്‍ന്നവരുടെ ജനസംഖ്യാനുപാതം 2026 ല്‍ 18 മുതല്‍ 20 ശതമാനമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ അവരുടെ ക്ഷേമത്തിനായി കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി തുകയനുവദിച്ചത്. മുതിര്‍ന്നവരോടുള്ള അധിക്ഷേപങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍, രീതികള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണം സാധ്യമാകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമാണ് നടപ്പിലാക്കുന്നത്.

വയോജനങ്ങളുടെ ആരോഗ്യകരമായ ജീവിതരീതിക്കു വേണ്ടിയുള്ള സാമൂഹ്യാടിസ്ഥാനത്തിലുള്ള പരിപാടികള്‍, പൊതുസ്ഥാപനങ്ങള്‍, ഉപയോഗ വസ്തുക്കള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ വയോജന സൗഹൃദമാക്കി തീര്‍ക്കുക, വയോജനങ്ങള്‍ക്ക് സ്വതന്ത്ര ജീവിതം സാധ്യമാക്കുക, വൃദ്ധജനങ്ങളുടെ പരിരക്ഷാ നിലവാരം നടപ്പിലാക്കുക, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുക, സ്വന്തം വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് സാങ്കേതിക സഹായത്തോടെ എല്ലാ അത്യാവശ്യ സേവനങ്ങളും നല്‍കുന്നതിന് സീനിയര്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് സൊസൈറ്റി സ്ഥാപിക്കുക, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന്  ട്രസ്റ്റ് രൂപീകരിക്കുക, എല്ലാ ജില്ലകളിലും വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സജ്ജമാക്കുക, പൂര്‍ണമായും ശയ്യാവലംബരായ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിന് പാലിയേറ്റീവ് കെയര്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പെടെയുള്ള വയോജനസൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുക, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ക്കുള്ള പ്രാരംഭ ഇടപെടലുകള്‍ക്ക് വേണ്ടി പദ്ധതി നടപ്പാക്കുക, വൃദ്ധസദനങ്ങളില്‍ യോഗ, മെഡിക്കല്‍ ക്യാമ്പ്, മ്യൂസിക് തെറാപ്പി, കൗണ്‍സലിംഗ്, വീല്‍ച്ചെയര്‍ തുടങ്ങിയവ സജ്ജീകരിക്കുക, സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്ന വയോ അമൃതം പരിപാടി, കൃത്രിമ പല്ല് വയ്ക്കുന്ന മന്ദഹാസം പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ്, അര്‍ഹതയുള്ളവര്‍ക്ക് കുടുംബശ്രീ, അംഗന്‍വാടികള്‍ മുഖേന പോഷകാഹാരം നല്‍കല്‍, വയോജന സൗഹൃദമാക്കുന്നതിനുള്ള ക്യാംപയിന്‍ എന്നിവയ്ക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!