മൂന്ന്‌ നായികമാര്‍ക്കൊപ്പം കമല്‍

kamal hassanഉത്തമ വില്ലന് ശേഷം കമല്‍ ഹസന് വീണ്ടും മൂന്ന് നായികമാര്‍. കമലിന്റെ അസോസിയേറ്റായ രാജേഷ് സ്വതന്ത്ര സംവിധായകനാവുന്ന തൂങ്ങാവനം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മൂന്ന് നായികമാര്‍ക്കൊപ്പം കമല്‍ വീണ്ടും എത്തുന്നത്.

മനീഷ കൊയ്‌രാള, തൃഷ, കാവ്യത്തലൈവന്‍ എന്ന സിനിമയില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായ അനൈക സോതി എന്നിവരാണ് കമലിന്റെ നായികമാരായി എത്തുന്നത്. കമലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ഉത്തമവില്ലനില്‍ സിനിമയില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ ജര്‍മിയ, ഉര്‍വശി എന്നീ മൂന്ന് നായികമാര്‍ ഉണ്ടായിരുന്നു.

ചാരവൃത്തിയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മനീഷ കൊയ് രാളയും കമലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ആളവന്താന്‍ എന്ന സിനിമയിലാണ് ഇതിന് മുമ്പ് കമലും മനീഷയും ഒന്നിച്ചത്.