കല്‍പ്പകഞ്ചേരി 33 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്‌ഘാടനം

kalpakanjeryകല്‍പകഞ്ചേരി 33 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം ഊര്‍ജ വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നിര്‍വഹിച്ചു. സി. മമ്മൂട്ടി എം.എല്‍.എ. അധ്യക്ഷനായി. 3.44 കോടി ചെലവഴിച്ച്‌ തിരൂര്‍ താലൂക്കിലെ വളവന്നൂര്‍ വില്ലേജിലെ കടുങ്ങാത്തുകുണ്ട്‌ അങ്ങാടിയിലാണ്‌ 33 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നത്‌. അഞ്ച്‌ മെഗാ വാട്ട്‌ ശേഷിയുള്ള രണ്ട്‌ ട്രാന്‍സ്‌ഫോര്‍മറുകളും നാല്‌ 11 കെ.വി ഫീഡറുകളുമാണ്‌ സ്ഥാപിക്കുന്നത്‌. എടരിക്കോട്‌-തിരുന്നാവായ 33 കെ.വി ലൈനില്‍ മാമ്പ്രയില്‍ നിന്നും 750 മീറ്റര്‍ നീളട്‌ത്തചന്റ ടാപ്പ്‌ ലൈന്‍ നിര്‍മിച്ചാണ്‌ ഇവിടേയ്‌ ക്ക്‌ വൈദ്യുതി എത്തിക്കുന്നത്‌.

നിര്‍മാണം പൂര്‍ത്തിയായാല്‍ കല്‍പകഞ്ചേരി, വളവന്നൂര്‍, ചെറിയമുണ്ടം, പൊന്മുണ്ടം, പെരുമണ്ണ-ക്ലാരി ഗ്രാമപഞ്ചായത്തുകളിലെ കല്ലിങ്ങല്‍, കല്‍പകഞ്ചേരി, കടുങ്ങാത്തുകുണ്ട്‌, ഇരിങ്ങാവൂര്‍, കുറുക്കോള്‍, കറുകത്താണി തുടങ്ങിയ പ്രദേശങ്ങളിലേയ്‌ക്ക്‌ മികച്ച നിലവാരത്തിലുള്ള തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കും. 30,000 ഉപഭോക്താക്കള്‍ക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സമീപ പ്രദേശങ്ങളിലെ വോള്‍ട്ടേജ്‌ നിലവാരവും മെച്ചപ്പെടും.

കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കുന്നത്തുപറമ്പില്‍ , വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. നബീസ താപ്പി, താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങള്‍ കടുങ്ങാത്തുകുണ്ട്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ ബിജി പോള്‍, പുത്തനത്താണി എ.എസ്‌.ഇ. ഒ.പി വേലായുധന്‍, തിരൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഷെരീഫ്‌, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ഇ. പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.