കളിയാട്ടക്കാവ്‌ സംഘര്‍ഷം;പട്ടികജാതിക്കാരെ വേട്ടയാടുന്നു

kps malappuramപരപ്പനങ്ങാടി: മൂന്നിയൂര്‍ കളിയാട്ടക്കാവില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം പോലീസിന്റെ പക്വതയില്ലായിമയെ തുടര്‍ന്ന്‌ വലിയ നരനായാട്ടായി പരിണമിക്കുയായിരുന്നെന്ന്‌ പട്ടികജാതി ക്ഷേമസമിതി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉത്സവപറമ്പിലുണ്ടായ ചെറിയ കശപിശയുടെ മറവില്‍ പട്ടികജാതിക്കാരെ തെരഞ്ഞുപിടിച്ച്‌ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നെന്ന്‌ അവര്‍ ആരോപിച്ചു. വെളിമുക്ക്‌ കോളനിയിലെ വീടുകളില്‍ കയറി പോലീസ്‌ സ്‌ത്രീകളോടും കൂട്ടികളോടും മോശമായി പോരുമാറിയതും, സ്‌ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത നടപടി അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

വെളിമുക്ക്‌ കോളനിയിലെ പോലീസ്‌ അധിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി പ പി ലക്ഷ്‌മണന്‍, ജോ.സെക്രട്ടറി പാലക്കണ്ടി വേലായുധന്‍, ഏരിയ ജോയിന്‍ സെക്രട്ടറി കെ പി സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.

കളിയാട്ടക്കാവ്‌ സംഘര്‍ഷത്തിന്‌ കാരണം പോലീസ്‌ ഇടപെടലെന്ന്‌ ആക്ഷേപം

കളിയാട്ടക്കാവിലെ സംഘര്‍ഷം: വെളിമുക്കില്‍ റെയ്‌ഡ്‌: രണ്ട്‌ പേര്‍ അറസ്റ്റില്‍