കളിയാട്ടക്കാവ്‌ സംഘര്‍ഷത്തിന്‌ കാരണം പോലീസ്‌ ഇടപെടലെന്ന്‌ ആക്ഷേപം

m v jayarajanതിരൂരങ്ങാടി:പതിനായിരങ്ങള്‍ ഒഴികിയെത്തിയ മൂന്നിയൂര്‍ കളിയാട്ടക്കാവില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനും ലാത്തിചാര്‍ജ്ജിലും പോലീസുകാരുള്‍പ്പെടെ 30ഓളം പേര്‍ക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പോലീസിന്റെ അപ്വകമായ ഇടപെടലാണെന്ന്‌ വിഷയമായതെന്ന ആക്ഷേപം ശക്തമാകുന്നു.

സാധാരണ ഒരു ആചാരക്രമത്തിന്റെ ഭാഗമായി എന്നപോലെയാണ്‌ കളിയാട്ടക്കാവില്‍ വച്ച്‌ അടി നടക്കുക. തെക്കന്‍ മലബാറിലെ ദളിത്‌ വിഭാഗം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കാണുന്ന ഈ ഉത്സവദിനത്തിലായിരുന്നു പല കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ കളിയാട്ടത്തിന്‌ ശേഷമുള്ള കാലയളവിലെ ചില അഭിപ്രായവിത്യാസങ്ങള്‍, പൊയ്‌ക്കുതിരകള്‍ കെട്ടിവരുന്ന വരവുകള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ എന്നിവയല്ലാം പറഞ്ഞ്‌ തീര്‍ക്കുക കാവില്‍ വച്ചാണ്‌ . നമുക്ക്‌ ‘കളിയാട്ടക്കാവില്‍ വെച്ച്‌ കാണാമെന്നത്‌’ ഈ ദേശത്തെ ഒരു തഴക്കം ചെന്ന വാമൊഴിയാണ്‌..

ഇത്തവണയും ഇത്തരമൊരു അടിപിടിയിലിടപെടാന്‍ പോലീസ്‌ കാണിച്ച വ്യഗ്രതയാണ്‌ വലിയ സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയത്‌. ഉത്സവസ്ഥലത്ത്‌ വിന്യസിച്ചിരുന്ന പോലീസുകാരില്‍ പലരും ആദ്യമായി ഇവിടെ ഡ്യൂട്ടിക്കെത്തുന്നവരായിരുന്നു. എആര്‍ക്യാമ്പില്‍ നിന്നത്തിയവര്‍ക്കാകട്ടെ ഇവിടുത്തെ ഇത്തരം രീതികളെ കുറിച്ച്‌ അറവുള്ളവരുമായിരുന്നില്ല. ഇതല്ലാമാണ്‌ രൂക്ഷമായ സംഘര്‍ഷത്തിനിടയാക്കിയെതെന്നാണ്‌ നാട്ടുകാരുടെ പക്ഷം.

സംഭവമുണ്ടായ ശേഷം ശനിയാഴച മൂന്നിയൂര്‍ വെളിമുക്ക്‌ കോളനിയില്‍ പോലീസ്‌ പ്രതികള്‍ക്കായി നടത്തിയ റെയിഡില്‍ സ്‌ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
കളിയാട്ടക്കാവില്‍ നടന്ന സംഘര്‍ഷത്തിന്‌ ശേഷം പോലീസ്‌ റെയ്‌ഡ്‌ നടത്തിയ വെളിമുക്ക്‌ ലക്ഷം വീട്‌ കോളനികനി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ സന്ദര്‍ശിച്ചു.

കളിയാട്ടക്കാവിലെ സംഘര്‍ഷം: വെളിമുക്കില്‍ റെയ്‌ഡ്‌: രണ്ട്‌ പേര്‍ അറസ്റ്റില്‍