കളിയാട്ടക്കാവിലെ സംഘര്‍ഷം: വെളിമുക്കില്‍ റെയ്‌ഡ്‌: രണ്ട്‌ പേര്‍ അറസ്റ്റില്‍

kaliyattam news 1തിരൂരങ്ങാടി മൂന്നിയുര്‍ കളിയാട്ടക്കാവില്‍ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി രണ്ടുപേരെ അറസ്റ്റ്‌ ചെയ്‌തു. വെളിമുക്ക്‌ ചെനക്കാംപറമ്പില്‍ ദിനേശ്‌(30), താനൂര്‍ ഒട്ടുംപുറം ചാത്തങ്ങയില്‍ ശ്രീജിത്ത്‌(29) എന്നിവരയൊണ്‌ അറസ്‌റ്ര്‌ ചെയ്‌തത്‌്‌.
പോലീസിനെ ആക്രമിച്ചുവെന്നും വാഹനം തകര്‍ത്തുവെന്നും കാണിച്ചാണ്‌ പോലീസ്‌ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ ശനിയാഴ്‌ച വൈകീട്ട്‌ പോലീസ്‌ വെളിമുക്ക്‌ കോളനിയില്‍ റെയിഡ്‌ നടത്തി. റെയിഡിനിടെ ചില പോലീസുകാര്‍ സത്രീകളും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്‌.
വെള്ളിയാഴ്‌ച കളിയാട്ടക്കാവിലുണ്ടായ സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം പക്വതയില്ലാത്ത പോലീസിന്റെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്‌.