കലാഭവന്‍ മണി ആശുപത്രിയില്‍

Kalabhavan-maniകൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെയ് ആറിനാണ് കലാഭവന്‍ മണി ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊച്ചി അമൃത ഹോസ്പിറ്റലില്‍ പരിശോധനക്കെത്തിയ മണിയെ പിന്നീട് അഡ്മിറ്റ് ചെയ്യുകയായിരുന്നു. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കരാറൊപ്പിട്ട ചിത്രത്തില്‍ അഭിനയിക്കാതെ പിന്മാറിയതിനെ തുടര്‍ന്ന് ഇപ്പോള്‍ മലയാള സിനിമയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്കു നേരിട്ടുകൊണ്ടിരിക്കുകയാണ് മണി. മലയാളത്തില്‍ സിനിമ ചെയ്യുന്നതും ഇപ്പോള്‍ നടന്‍ കുറച്ചിരിക്കുകയാണ്.

ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് ഇപ്പോള്‍ കലാഭവന്‍ മണിയുടേതായി ഉടന്‍ തിയേറ്ററിലെത്തുന്ന ചിത്രം. കമല്‍ ഹസന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. മലയാളത്തില്‍ കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വേഷമാണ് തമിഴില്‍ കലാഭവന്‍ മണി ചെയ്യുന്നത്.