ഇടത് അംഗത്തിന്റെ വോട്ട് അസാധുവായി: എന്നിട്ടും കെ ബാവ തിരൂര്‍ നഗരസഭാ ചെയര്‍മാന്‍

തിരൂര്‍:  തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ഇടതു സ്ഥാനാര്‍ത്ഥി കെ ബാവയെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇരുസ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബാവ തെരഞ്ഞെടുക്കപ്പെട്ടത്.

തിരൂര്‍ നഗരസഭാ ഹാളില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ബാവക്കെതിരെ യുഡിഎഫിലെ കെപി ഹൂസൈന്‍ ആണ് മത്സരരംഗ്ത്ത് ഉണ്ടായിരുന്നത്. 38 അംഗ കൗണ്‍സിലില്‍ 19 സീറ്റ് എല്‍ഡിഎഫിനും 18 സീറ്റ് യുഡിഎഫിനും ഒരു സീറ്റ് ബിജെപിക്കുമാണ്.

വോട്ടെടുപ്പില്‍ ഇടത് കൗണ്‍സിലാറായ കെപി റംല ബാലറ്റിന്റെ പിന്നില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് വോട്ട് അസാധുവാകുകയായിരുന്നു. ബിജെപി അംഗം നിര്‍മല കൃഷ്ണന്റെ വോട്ടും അസൂധുവായി.ഇതോടെ ഇരുവര്‍ക്കും തുല്യവോട്ടായി. ഇതേ തുടര്‍ന്ന് നറക്കെടുപ്പിലൂടെ ബാവ വിജയിക്കുകയായിരുന്നു.
എല്‍ഡിഎഫും വികസനമുന്നണിയും ഒന്നിച്ചുചേര്‍ന്നാണ് ഇവിടെ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് ധാരണ പ്രകാരം ചെയര്‍മാനായിരുന്ന സിപിഎമ്മിലെ അഡ്വ. എസ് ഗിരീഷ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related Articles