ജാട്ട്‌ വിഭാഗക്കാര്‍ക്ക്‌ ഒബിസി സംവരണം നല്‍കാമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍; സമരത്തിന്‌ അയവ്‌

jatreservationstir295റോത്തക: ഹരിയാനയിലെ ജാട്ട്‌ സമുദായത്തിന്‌ ഒബിസി സംവരണം അനുവദിക്കാമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയതിന്‌ പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭത്തിന്‌ അയവ്‌ വന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗുമായി ജാട്ട്‌ സമുദായ നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ തീരുമാനം. നാളെ തുടങ്ങാനിരുന്ന ബജറ്റ്‌ സമ്മേളനത്തില്‍ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാമെന്ന്‌ കേന്ദ്രം ഉറപ്പു നല്‍കിയിട്ടുണ്ട്‌.

പാനിപഥ്‌, ജിന്ത്‌, കള്‍ട്ട്‌ തുടങ്ങിയ ജില്ലകളിലെ ചില ഭാഗങ്ങളില്‍ റോഡ്‌ ഗതാഗതം ഭാഗികമായി പുഃസ്ഥാപിച്ചു. ദേശീയപാത ഒന്നില്‍ നിന്ന്‌ സമരക്കാര്‍ പിന്മാറിയിട്ടുണ്ട്‌. കേന്ദ്രസര്‍വീസുകളില്‍ ജാട്ട്‌ വിഭാഗത്തിന്‌ സംവരണമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യനായിഡു അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക്‌ ഇന്നലെ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

ജാട്ട്‌ സമുദായക്കാര്‍ എട്ട്‌ ദിവസമായി നടത്തുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 12 പേരാണ്‌ മരിച്ചത്‌. 150 ഓളം പേര്‍ക്ക്‌ പിരിക്കേറ്റിട്ടുണ്ട്‌. നാല്‌ ജില്ലകളിലായി ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്‌.