ഐഒസി പ്ലാന്റിനെതിരെ ചേളാരിയില്‍ പ്രക്ഷോഭം;15 ന് റാലി

തേഞ്ഞിപ്പലം: നിലവില്‍ മൂന്നിയൂര്‍ ചേളാരിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക പ്ലാന്റ് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് റാലി നടത്താന്‍ ഐഒസി ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

ഇതോടനുബന്ധിച്ച് കാംപൈയിന്‍ ഒപ്പു ശേഖരണവും നടത്തും. ചേളാരിയിലാണ് റാലി നടത്തുക. ഇതിന് തുടര്‍ച്ചയായി അനിശ്ചിതകാല സമരം തുടങ്ങാനും തീരുമാനമുണ്ട്.

ഇതിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പി പി തിലകന്‍, ടി പി അനന്‍വര്‍, കടവത്ത് മൊയ്തീന്‍കുട്ടി, പി വി എസ് പടിക്കല്‍, സലാം പടിക്കല്‍, മൊയ്തീന്‍ കോയ എന്നിവര്‍ സംസാരിച്ചു.