അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഖൊ-ഖൊ കാലിക്കറ്റിന് കിരീടം

All India Inter University Kho Kho Champion-Calicut with Trophi 2തേഞ്ഞിപ്പലം :കാലിക്കറ്റ് സര്‍വ്വകലാശാലാ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28ന് വൈകുന്നേരം നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാല ഖൊ-ഖൊ പുരുഷവിഭാഗം ഫൈനല്‍ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയെ രണ്ട് പോയിന്റിന് തോല്‍പിച്ചുകൊണ്ട് കാലിക്കറ്റ് ജേതാക്കളായി, സ്‌കോര്‍ (12-10). കാലിക്കറ്റ് ആദ്യമായാണ് അഖിലേന്ത്യാ ചാമ്പ്യന്മാരാകുന്നത്. നിലവിലെ ദക്ഷിണമേഖലാ ജേതാക്കള്‍ കൂടിയാണ് കാലിക്കറ്റ്. സര്‍വകലാശാലാ കായിക പഠനവകുപ്പിലെ എ.രാഹുലാണ് കാലിക്കറ്റിനെ നയിച്ചത്. ഡോ.കെ.കേശവദാസാണ് കാലിക്കറ്റിന്റെ പരിശീലകന്‍. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുളള ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ മുംബൈ, കേരള സര്‍വ്വകലാശാലയെ രണ്ട് പോയിന്റിന് പരാജയപ്പെടുത്തി സ്‌കോര്‍ (16-14).
ചാമ്പ്യന്മാരായ കാലിക്കറ്റിനുളള ട്രോഫി പ്രോ വൈസ്ചാന്‍സലര്‍ കെ.രവീന്ദ്രനാഥ് സമ്മാനിച്ചു. റണ്ണേഴ്‌സ്അപ്പിനുളള ട്രോഫി മാംഗ്ലൂരിനും, മൂന്നാം സ്
ഥാനക്കാര്‍ക്കുളള ട്രോഫി മുംബൈ സര്‍വ്വകലാശാലക്കും നാലാം സ്ഥാനക്കാര്‍ക്കുളള ട്രോഫി കേരള സര്‍വ്വകലാശാലക്കും സമ്മാനിച്ചു.

ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ചെയ്‌സര്‍ക്കുളള അവാര്‍ഡിന ്മാംഗ്ലൂര്‍ സര്‍വ്വകലാശാലയുടെ യശ്വന്തും ബെസ്റ്റ് ഡിഫന്റര്‍ക്കുളള അവാര്‍ഡിന് കാലിക്കറ്റിന്റെ എം.മനുവും ബെസ്റ്റ് ആള്‍റൗണ്ടര്‍ക്കുളള അവാര്‍ഡിന് കാലിക്കറ്റിന്റെ ഫാസിലും അര്‍ഹരായി.

കാലിക്കറ്റ് ടീം: എ.രാഹുല്‍ (ക്യാപ്റ്റന്‍), അജീഷ്.വി, മനു.എം., ഫാസില്‍, ഗണേഷ്, മിഥുന്‍, മുഹമ്മദ് ആഷിഖ്, പ്രബീഷ്.പി, രജീഷ്, ഷംജിത്ത്, ശിശോക്.എസ്, സുജീഷ്.