Section

malabari-logo-mobile

രാജ്യാനന്തര വിമാന ഹബ്ബുകളില്‍ നിന്ന്‌ കേരളം പുറത്തേക്ക്‌; പ്രവാസികള്‍ക്ക്‌ തിരിച്ചടി

HIGHLIGHTS : ദില്ലി: രാജ്യാനന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും കേരളം പുറത്തായി. 'ഇന്റര്‍ നാഷണല്‍ ഹബ്ബ്‌' ആയി വികസിപ്പിക്കാന്‍ ഉദേശിക്കുന്ന വിമാനത്താവളങ്ങ...

CCJ_shaajol_shameel_calicutinternationalairport_1g1k79mddtദില്ലി: രാജ്യാനന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും കേരളം പുറത്തായി. ‘ഇന്റര്‍ നാഷണല്‍ ഹബ്ബ്‌’ ആയി വികസിപ്പിക്കാന്‍ ഉദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ മൂന്ന്‌ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ഈ പട്ടകയില്‍ കൊച്ചിയെ ഉള്‍പ്പെടുത്തണമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന്‌ കത്തും നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ വ്യോമയാന മന്ത്രാലയം വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ കേരളം പ്രതിഷേധം അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ കരട്‌ വ്യോമയാന നയത്തിലാണ്‌ ആറ്‌ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തി രാജ്യാന്തര വിമാനത്താവള ഹബ്ബ്‌ നിര്‍ദേശിക്കുന്നത്‌. നിലവിലെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ ദല്‍ഹി, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു വിമാനത്താവളങ്ങളാണ്‌.

sameeksha-malabarinews

ഇക്കാര്യം വിമാനയാത്രാനിരക്കില്‍ വര്‍ധനയുണ്ടാക്കുമെന്നതനാല്‍ പ്രവാസികളെ ഇത്‌ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്റര്‍നാഷണല്‍ ഹബ്ബ്‌ ആയി കണക്കാക്കുന്ന വിമാനത്താവളങ്ങളിലേക്കുള്ള ദൂരം അടിസ്ഥാനമാക്കിയാണ്‌ അയാട്ട ടിക്കറ്റ്‌ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

ഇന്റര്‍നാഷണല്‍ ഹബ്ബ്‌ പദവി കേരളത്തിലെ മൂന്ന്‌ വിമാനത്താവളങ്ങള്‍ക്കും ഇല്ലാത്ത സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇന്റര്‍നാഷണല്‍ ഹബ്ബ്‌ പദവിയുള്ള വിമാനത്താവളത്തിലേക്കുള്ള ദൂരവും അവിടെ നിന്ന്‌ കേരളത്തിലേക്കുള്ള ദൂരവും കൂട്ടി ചേര്‍ത്താകും നിരക്ക്‌ നിശ്ചയിക്കുക. അതുകൊണ്ട്‌ തന്നെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടിയ നിരക്ക്‌ നല്‍കേണ്ടതായി വരും.

കേന്ദ്ര സര്‍ക്കാറിന്റെ ഈ നിലപാട്‌ കോഴിക്കോട്‌, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസന സാധ്യതകളെ സാരമായി ബാധിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!