ചരിത്രമെഴുതി ഇന്ത്യ : എഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍മാര്‍

നിറഞ്ഞ് നിന്നത് മലയാളികള്‍
ഭുവനേശ്വര്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടംചൂടി. ആകെ 12 സ്വര്‍ണ്ണവും അഞ്ചു വെള്ളിയും 12 വെങ്കലവും ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ നേടിയത്. 17 വര്‍ഷത്തെ ചൈനീസ് കുത്തക തകര്‍ത്താണ് ഇന്ത്യ ചാമ്പ്യന്‍മാരായത്.
1985 മുതല്‍ കിരീടം കുത്തകയാക്കി വെച്ച ചൈന ഇത്തവണ രണ്ടാംസ്ഥാനത്താണ്. കസാഖിസ്ഥാനാണ് മൂന്നാമത്.
കിരീടനേട്ടത്തില്‍ മലയാളി സാനിധ്യം ഏറെ ശ്രദ്ദേയമായി. 13 മെഡലുകളില്‍ മലയാളി സാനിധ്യമുണ്ട്.
അവസാനദിനത്തില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെട നേടിയ 9 മെഡലുകള്‍ നിര്‍ണ്ണായകമായി.4X 400 മീറ്റര്‍ റിലേയല്‍ മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദ്, മുഹമ്മദ്അനസ്, അമോജ് ജേക്കബ്, എന്നിവരും ആരോക്യരാജീവും ഉള്‍പ്പെട്ട ടീം സ്വര്‍ണ്ണം നേടി. പത്തൊമ്പതുകാരനായ ഇന്ത്യയുടെ നീരജ്‌ചോപ്രയുടെ റിക്കാര്‍ഡ് പ്രകടനം തിളക്കമേറിയതായി. 2011ല്‍ ജപ്പാന്റെ മുകറാമി കുറിച്ച 83.27 മീറ്ററിന്റെ റിക്കാര്‍ഡ് ആണ് ജാവിലിന്‍ ത്രോയില്‍ നീരജ് തകര്‍ത്ത് ഒന്നാമതെത്തിയത്.