ബൈക്കിലെത്തിയ അപരിചിതന്‍ വീട്ടമ്മയുടെ മാലപൊട്ടിച്ചു.

Bike-Chain-Snatchersപരപ്പനങ്ങാടി: മോട്ടാര്‍ സൈക്കിളിലെത്തിയ അപരിചിതന്‍ വീട്ടമ്മയുടെ താലിമാല പൊട്ടിച്ച്‌ കടന്നുകളഞ്ഞു. കൂട്ടുമൂച്ചി ഉള്ളണം റോഡിലെ ഭജനമഠത്തിനടുത്ത്‌ താമസിക്കുന്ന തെക്കുഞ്ചേരി സൗദാമിനിയാണ്‌ പരാതിക്കാരി. ചൊവ്വാഴ്‌ച വൈകീട്ട്‌ 6 മണിയോടെയാണ്‌ സംഭവം. നടന്നത്‌. മുറ്റമടിക്കുകയായിരുന്ന സൗദാമിനി റോഡരികിലെത്തിയപ്പോള്‍ വഴിചോദിക്കാനെന്ന ഭാവേനെ വീട്ടുമുറ്റത്തെത്തിയ അപരിചിതന്‍ സംസാരത്തിനിടെ മാലപൊട്ടിച്ച്‌ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അയല്‍വാസികളും മറ്റും ഇയാളെ പിന്തുടര്‍ന്നുവെങ്കിലും പിടികൂടാനായില്ല.

സൗദാമിനി പരപ്പനങ്ങാടി പോലീസില്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Related Articles