Section

malabari-logo-mobile

ഇന്ത്യന്‍ നഗരങ്ങള്‍ കീഴടക്കാന്‍ പുതിയ ഹോണ്ടാ സിറ്റി നിരത്തിലെത്തി

HIGHLIGHTS : ദീര്‍ഘകാലമായി കാര്‍ പ്രേമികള്‍ കാത്തിരുന്ന ഹോണ്ട സിറ്റിയുടെ നലാം തലമുറ ഇന്ത്യന്‍ മണ്ണിലിറങ്ങി. ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ...

HONDA_CITYദീര്‍ഘകാലമായി കാര്‍ പ്രേമികള്‍ കാത്തിരുന്ന ഹോണ്ട സിറ്റിയുടെ നലാം തലമുറ ഇന്ത്യന്‍ മണ്ണിലിറങ്ങി. ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹോണ്ടയുടെ സിഇഒ ഹിറോനോറി കാനായാമയും യോഷിയൂക്കി മാറ്റസുമോട്ടോയും ആണ് തങ്ങളുടെ രണ്ടാമത്തെ ഇന്ത്യന്‍ ഡീസല്‍ കാറിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചത്.

പുതിയ ഹോണ്ട സിറ്റി ഡീസലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 8.62 ലക്ഷം മുതല്‍ 11.10 ലക്ഷം രൂപവരെയാണ് എക്‌സ് ഷോറൂം വില. പെട്രോടള്‍ മോഡലുകള്‍ക്ക് 7.42 ലക്ഷം മുതല്‍10.98 ലക്ഷം രൂപ വരെ വില വരും

sameeksha-malabarinews

മികച്ച ടെക്‌നോളജി ഉപയോഗിച്ചിട്ടുള്ള പൂതിയ ഡീസല്‍ പെട്രോള്‍ മോഡലുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കുമെന്ന് ശുഭവിശ്യാസത്തിലാണ് കമ്പനി.

ജാപ്പാനീസ് കമ്പിനിയായ ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യകാര്‍ 1998ലാണ് പുറത്തിങ്ങിയത് നവംബറിലാണ് പുതിയ ജനറേഷന്‍ പുറത്തിറക്കുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഈ കുറഞ്ഞ കാലയളവില്‍ 9000 കാറുകള്‍ക്ക് ബുക്കിങ്ങായി കഴിഞ്ഞു, ഇവയില്‍ 70ശതമാനവും ഡീസല്‍ കാറനുള്ളവരാണ്.
ഈ സെഗമെന്റില്‍ ഇന്ത്യയില്‍ ലഭ്യമായ മറ്റള്ള കാറുകള്‍ ഹൂണ്ടായി വെര്‍ണ, വോക്‌സ് വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ്, നിസ്സാന്‍ സണ്ണി, മാരുതിയുടെ എസ്എക്‌സ് ഫോര്‍ എന്നിവയാണ്.
പുതിയ ഹോണ്ടയുടെ മാര്‍ക്കറ്റിങ്ങിനായി ഇന്ത്യിലാകെ അടുത്ത സാമ്പത്തികവര്‍ഷം പുതുതായി 20 കമ്പനി ഡീലര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌

phot coutesy thehindu

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!