നിലമ്പൂര്‍ നഗരസഭ പദ്ധതി രൂപവത്കരണം: വര്‍ക്കിങ് ഗ്രൂപ്പ് യോഗം നടന്നു.

നിലമ്പൂര്‍ :നഗരസഭ 2014-15 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി വിവിധ വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ഹാളില്‍ നടന്നു. നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായിരുന്നു.

രണ്ട് വര്‍ഷത്തേക്കുള്ള നഗരസഭയുടെ വികസന പദ്ധതികള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വിവിധ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി വാര്‍ഡ് സഭകളിലേക്കുള്ള കരട് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി. ജനുവരി 10 മുതല്‍ 15 വരെ വാര്‍ഡ് സഭകള്‍ വിളിച്ചു ചേര്‍ക്കും. പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി 25 ന് വികസന സെമിനാറും പ്രത്യേക കൗണ്‍സില്‍ യോഗവും നടത്തും.

യോഗത്തില്‍ നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍മാരായ ദേവശ്ശേരി മുജീബ്,അഡ്വക്കേറ്റ് ബാബു മോഹനക്കുറുപ്പ്,പത്മിനി ഗോപിനാഥ്, ശ്രീജ ചന്ദ്രന്‍, നഗരസഭാംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍,സി.ഡി.എസ് അംഗങ്ങള്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top