ബിഗ്‌ ബസാറിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ: സെയില്‍സ്‌മാന്‍ പിടിയില്‍

കൊച്ചി: വൈറ്റലയിലെ ഗോള്‍ഡ്‌ സൂക്ക്‌ മാളില്‍ പ്രവര്‍ത്തിക്കുന്ന ബിഗ്‌ബസാറിന്റെ ഭാഗമായ ഫാഷന്‍ ബസാറിന്റെ ട്രയല്‍ റൂമില്‍ ഒളിക്യാമറ വെച്ച സെയില്‍സ്‌മാന്‍ അറസ്‌റ്റില്‍. ചേര്‍ത്തല സ്വദേശി ഷാജഹാന്‍(20) ആണ്‌ അറസ്‌റ്റിലായത്‌.

ട്രയല്‍ റൂമില്‍ വസത്രം മാറാനെത്തിയ പാലാരിവട്ടം സ്വദേശിയനിയായ യുവതിയുടെ ശ്രദ്ധയിലാണ്‌ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിങ്ങി മോഡിലാക്കി തുണികള്‍ക്കിടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ യുവതിയും ഭര്‍ത്താവും പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയില്‍ ക്യാമറയടങ്ങിയ ഫോണ്‍ കണ്ടെത്തികയായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ ഈ മുറിക്കുള്ളില്‍ സ്‌ത്രീകള്‍ വസ്‌ത്രം മാറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു.