Section

malabari-logo-mobile

സംഗീതജ്ഞന്‍ എം എസ്‌ വിശ്വനാഥന്‍ അന്തരിച്ചു

HIGHLIGHTS : ചെന്നൈ: പ്രമുഖ സംഗീതജ്ഞന്‍ എം എസ്‌ വിശ്വനാഥന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരമണിയോടെയാണ്‌ മരണം സംഭ...

msvചെന്നൈ: പ്രമുഖ സംഗീതജ്ഞന്‍ എം എസ്‌ വിശ്വനാഥന്‍ അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ നാലരമണിയോടെയാണ്‌ മരണം സംഭവിച്ചത്‌. 86 വയസായിരുന്നു. നൂറിലേറെ മലയാള ചിത്രങ്ങള്‍ക്കടക്കം 2000 ലേറെ ചിത്രങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിട്ടുണ്ട്‌.

1928 ല്‍ പാലക്കാട്‌ എലപ്പുള്ളിയിലാണ്‌ എംഎസ്‌ വിശ്വനാഥന്‍ ജനിച്ചത്‌. ചെറുപ്പത്തിലെ സംഗീതത്തില്‍ താല്‍പര്യം കാട്ടിയ എംഎസ്‌ വിശ്വനാഥന്‍ നീലകണഠ ഭാഗവതരുടെ ശിഷ്യനായാണ്‌ സംഗീത ലോകത്തെത്തിയത്‌. ജീവിക്കാനായി തിയേറ്ററില്‍ ഭക്ഷണം വിറ്റു നടന്ന ദാരിദ്ര്യ പൂര്‍വമായ ബാല്യകാലമായിരുന്നു അദേഹത്തിന്റേത്‌. പതിമൂന്നാം വയസ്സിലാണ്‌ അദേഹത്തിന്റെ ആദ്യ കച്ചേരി തിരുവനന്തുപുരത്ത്‌ നടത്തിയത്‌.

sameeksha-malabarinews

1952 ല്‍ പണം എന്ന ചിത്രത്തിനു സംഗീതം പകര്‍ന്നു കൊണ്ടാണ്‌ അദേഹം സിനിമാ ലോകത്തേക്ക്‌ കടന്നു വന്നത്‌. നിലഗിരിയുടെ സഖികളേ, കണ്ണീര്‍തുള്ളിയെ സ്‌ത്രീയോടുപമിച്ച, വീണപൂവേ, സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ഗാനങ്ങള്‍ക്ക്‌ സംഗീതം പകര്‍ന്നത്‌ എംഎസ്‌ വിശ്വനാഥനാണ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!