Section

malabari-logo-mobile

ദോഹയില്‍ മെര്‍സ്‌ രോഗം

HIGHLIGHTS : ദോഹ: മെര്‍സ് ബാധ (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്) കണ്ടെത്തിയതിനെ തുടര്‍ന്ന് 55കാരനായ ഖത്തരിയെ

health-Qatar-Mersദോഹ: മെര്‍സ് ബാധ (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ വൈറസ്) കണ്ടെത്തിയതിനെ തുടര്‍ന്ന് 55കാരനായ ഖത്തരിയെ ചികിത്സയ്ക്ക് വിധേയനാക്കിയതായി ആരോഗ്യ സുപ്രിം കൗണ്‍സില്‍ സ്ഥിരീകരിച്ചു. പനിയും സന്ധിവേദനയും ബാധിച്ച് നാല് ദിവസം മുമ്പ് ഹമദ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ രോഗിയെ മെര്‍സ് ബാധയുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. നാഷണല്‍ റഫറന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
മെര്‍സ ബാധ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംശയമുള്ള മുഴുവന്‍ പേരിലും ആരോഗ്യ സുപ്രിം കൗണ്‍സില്‍ ദ്രുതകര്‍മ വിഭാഗം സാംക്രമിക രോഗ പരിശോധന നടത്തി.
ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ബോധവത്ക്കരണ പ്രക്രിയകള്‍ ചെയ്തതായും ആരോഗ്യ സുപ്രിം കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷം ആദ്യമായാണ് മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സഊദി അറേബ്യ സന്ദര്‍ശിച്ച 71കാരനായ ഖത്തരിക്കാണ് ഈ രോഗം കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. അതിനു മുമ്പ് 2013 നവംബറിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഖത്തറില്‍ ഇതുവരെയായി ഒന്‍പത് മെര്‍സ് ബാധകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും എണ്ണത്തെ കുറിച്ച് ആരോഗ്യ സുപ്രിം കൗണ്‍സില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല. ലോകത്താകമാനം ജനുവരി 23 വരെ ലബോറട്ടറി പരിശോധനയിലൂടെ 956 പേര്‍ക്കാണ് മെര്‍സ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസിന്റെ കണക്കുകള്‍ പ്രകാരം 351 മരണങ്ങളാണ് സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!