ഗവര്‍ണറുടെ പുതുവത്സരാശംസകള്‍

P-Sathasivamകേരളത്തിലും ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക്‌ ഗവര്‍ണര്‍ ജസ്റ്റിസ്‌ പി. സദാശിവം സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു. പോയവര്‍ഷം പുനരവലോകനം ചെയ്യാനും പുതുവര്‍ഷത്തെ നവീകരിച്ച ലക്ഷ്യബോധത്തോടും അര്‍പ്പണത്തോടും കൂടി വരവേല്‍ക്കാനും നമുക്ക്‌ കഴിയണം.
മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ എക്കാലത്തും മാതൃയായിരുന്ന സാമൂഹ്യസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്‌. പുതിയ വര്‍ഷം എല്ലാവര്‍ക്കും സമൃദ്ധിയും സമഭാവനയും ക്ഷേമവും കൊണ്ടുവരട്ടെയെന്നും സന്ദേശത്തില്‍ ഗവര്‍ണര്‍ ആശംസിച്ചു.