Section

malabari-logo-mobile

ഹനീഷ് മാഷുടെ മരണം പ്രതിഷേധം ശക്തം; നാളെ വിദ്യഭ്യാസ ബന്ദ് : മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും

HIGHLIGHTS : മലപ്പുറം: മൂന്നിയൂര്‍ എംഎച്ച്എസ്സ്്എസ്സില്‍ നിന്ന് പിരിച്ചവിട്ട അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപകപ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡ...

mooniyoor school

മലപ്പുറം:  മൂന്നിയൂര്‍ എംഎച്ച്എസ്സ്്എസ്സില്‍ നിന്ന് പിരിച്ചവിട്ട അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപകപ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്്കൂള്‍ മാനേജര്‍ കൂഞ്ഞാപ്പു ഹാജിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി മാര്‍ച്ച് പോലീസ് തടഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മലപ്പുറം ജില്ലയില്‍ വിദ്യഭ്യാസബന്ദിന് കെഎസ്ടിഎ ആഹ്വാനം ചെയ്തു. അനീഷിനെ മരണത്തിലേക്ക് നയിച്ച സ്‌കൂള്‍ മാനേജര്‍ക്കും, അന്നത്തെ മലപ്പുറം ഡിഡിഇ ഗോപിക്കും, വകുപ്പ് മന്തിക്കുമെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കണമെന്ന് എഫ്എസ്ഇടിഒ ആവശ്യപ്പെട്ടു.
മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ വച്ച് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയ മൃതദേഹം ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ച്ക്ക് ഒരു മണിയോടെ മൂന്നിയൂര്‍ ഹൈസ്‌ക്കൂള്‍ പരിസരത്ത്  പൊതുദര്‍ശനത്തിനായി കൊണ്ടുവരും തുടര്‍ന്ന് വിലാപയാത്രയായി നാദാപുരം എടച്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും

സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. സ്‌കൂള്‍ മാനജര്‍ക്ക് പുറമെ വി്ദ്യഭ്യാസവകുപ്പും ഈ ആത്മഹത്യക്കുത്തരവാദികളാണെന്ന് അധ്യാപകര്‍ ആരോപിച്ചു. സര്‍വ്വീസി്ല്‍ നിന്ന് പിരിച്ചുവിട്ട ഡിഡിഇയുടെ നടപടിക്കെതിരെ ഹനീഷ് ഡിപിഒക്ക് അപ്പീല്‍ നല്‍കിയിരുന്നെങ്ങിലും ഇതു വരെ അപ്പീല്‍ പരിഗണിക്കാതെ വൈകിപ്പച്ചതിന് പിന്നിലും നെറികെട്ട രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് അധ്യാപകസംഘടനപ്രവര്‍ത്തകര്‍ ആരോപിച്ചു. ഹനീഷിന് പിരിച്ചുവിടുന്ന ഉത്തരവ് അന്നത്തെ ഡിഡിഇ ആയിരുന്ന ഗോപി പുറത്തിറക്കിയത് പെന്‍ഷനാകുന്നതിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആയിരുന്നു. ഇതിന് പിന്നില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

sameeksha-malabarinews

കള്ളക്കേസില്‍ കുടുക്കി സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ട അധ്യാപകന്‍ മരിച്ച നിലയില്‍

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!