ഇന്ത്യയിലെ 20 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു.

Untitled-1 copyദില്ലി: ഇന്ത്യയിലെ 20 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്‌തു. സംഭവത്തിന്‌ പിന്നില്‍ പാകിസ്‌താന്‍ ഹാക്കേര്‍സാണെന്നാണ്‌ സംശയിക്കുന്നത്‌. ഹാക്ക്‌ ചെയ്‌ത ശേഷം പാകിസ്‌താന്‍ ജിഹാദിയെന്ന മെസേജ്‌ പോസ്റ്റ്‌ ചെയ്‌തു.

ആന്ധ്രാപ്രദേശ്‌ , ഒറീസാ സര്‍ക്കാരുകളുടെ ഔദേ്യാഗിക വെബ്‌സൈറ്റുകളും ഹാക്ക്‌ ചെയ്യപ്പെട്ടതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത്‌ സര്‍ക്കാരിന്റെ വെബ്‌സൈറ്റും ഹാക്കര്‍മാര്‍ ഹാക്ക്‌ ചെയ്‌തിരുന്നു.

അതേസമയം ഹാക്ക്‌ ചെയ്യപ്പെട്ട സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം ഏതാനും സമയത്തിനുള്ളില്‍ പുനസ്ഥാപിച്ചു.