ഗുലാം അലിയുടെ ഗസല്‍ കേരളത്തില്‍ നടത്തും: ഡിവൈഎഫ്‌ഐ

10151421_673156909411989_122596105_nകോഴിക്കോട്: മുംബൈയില്‍ ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന ഉപേക്ഷിക്കേണ്ടി വന്ന പാക് ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ പരിപാടി അദ്ദേഹം സന്നദ്ധമാണെങ്ങില്‍ കേരളത്തില്‍ വെച്ച് നടത്തുമെന്ന് ഡിവൈഎഫ്‌ഐ. അഖിലേന്ത്യ പ്രസിഡന്റ് എംബി രാജേഷ്. തന്റെ ഫേസ് ബുക്ക് പേജിലാണ് രാജേഷിന്റെ പ്രതികരണം.

മുംബൈയില്‍ ഭീഷണിമുലും ഉപേക്ഷിച്ച പരിപാടി ദില്ലിയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു ഈ പരിപാടിയും ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ സാംസ്‌ക്കാരിക അസഹിഷ്ണുതക്കെതിരെ കലാകാരന്‍മാരുമായും സാംസ്‌ക്കാരികപ്രവര്‍ത്തകരുമായും മതനിരപേക്ഷശക്തികളുമായും യോജിച്ച് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പോസ്റ്റില്‍ പറയുന്നു

പ്രധാനമന്ത്രിയുടെ മുക്കിന് താഴെ ദില്ലിയിലും പരിപാടി ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് മോദിക്ക് എന്താണ് പറയാനുള്ളതെന്നും രാജേഷ് ചോദിച്ചു. മോഡിയുടെ കാപട്യവും ഇരട്ടത്താപ്പുമാണ് പരിപാടി ഉപേക്ഷിച്ചതിലുടെ വ്യക്തമായിരിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു