സ്വര്‍ണകടത്ത് ഇടവേള ബാബുവിനേയും ജ്യോതിര്‍മയിയേയും ചോദ്യം ചെയ്‌തേക്കും?

downloadകൊച്ചി : കരിപ്പുര്‍ വിമാനത്താവളം വഴി എയര്‍ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിനിമാതാരം ഇടവേള ബാബുവിനേയും നടി ജോതിര്‍മയിയേയും ചോദ്യടെയ്‌തേക്കുമെന്ന് സൂചന.
കേസിലെ ഒരു പ്രതിയുമായി നടനുള്ള ബന്ധമാണ് ഇയാളെ ഡിആര്‍ഐയുടെ സംശയദൃഷ്യിയിലാക്കിയത്..
കൊച്ചിയിലെ കുണ്ടന്നുരിലെ പ്രതി നബീലിന്റെ ഫഌറ്റില്‍ ഈ നടന്‍ സന്ദര്‍ശകനായിരുന്നു. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടിമാരെ കാരിയര്‍മാരായി ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നോ എന്ന് ഡിആര്‍ഐ സംശയിക്കുന്നുണ്ട.
നടി്.ജോതിര്‍മയിക്ക് ഇപ്പോള്‍ സിനിമകളധികമില്ലങ്ങിലും കൊച്ചിയില്‍ ആഡംബരജീവിതം നയിച്ചുവരുന്നതും ഫായിസുമായുള്ള അടുത്തുബന്ധവും വിനയായി മാറി..

സ്വര്‍ണകടത്തിലൂടെ ലഭിച്ച കള്ളപ്പണം ഉപയോഗിച്ച് സിനിമാനിര്‍മാണത്തിന് പദ്ധതിയിട്ട ഇവര്‍ ഇതിനായി നിരവധി സിനമാപ്രവര്‍ത്തകരുമായി ചര്‍ച്ച നടിത്തിയിട്ടുണ്ട്. ഇത്തരം സിനിമ പദ്ധതി സംഘം ഒരു മറയാക്കി കാരിയര്‍മാരെ കണ്ടെത്തുകയാണ് പ്രധാനമായും ചെയ്തതെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.. സിനിമാനിര്‍മ്മാണത്തിന്റെ മറവില്‍ നടിമാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നും അന്വേഷണം നടക്കും