സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 22,880 രൂപയായി. 75 രൂപ കുറഞ്ഞ് ഒരു ഗ്രാമിന്റെ വില 2,860 രൂപയായി. കഴിഞ്ഞ ദിവസം പവന് 440 രൂപ കൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ 500, ആയിരം രൂപകളുടെ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ കുത്തനെ വില ഇടിയാന്‍ കാരണമായിരിക്കുന്നത്.

ആഗോള ഓഹരി വിപണികള്‍ കൂപ്പുകുത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് രാജ്യാന്തര വിപണിയിലും ആഭ്യന്തര വിപണിയിലും കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കാണാന്‍ കഴിഞ്ഞത്.

Related Articles