Section

malabari-logo-mobile

100 രൂപക്ക് താഴെയുള്ള നോട്ടുകളും പിന്‍വലിക്കും

HIGHLIGHTS : ദില്ലി: രാജ്യത്ത് 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100,50,20,10 രൂപ നോട്ടുകളും പിന്‍വലിക്കുമെന്നും ഇവയ്ക്ക് പകരം പുതിയ നോട്ടുകള്‍...

imagesദില്ലി: രാജ്യത്ത് 500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 100,50,20,10 രൂപ നോട്ടുകളും പിന്‍വലിക്കുമെന്നും ഇവയ്ക്ക് പകരം പുതിയ നോട്ടുകള്‍ പുറത്തിറക്കുമന്നും കേന്ദ്രസര്‍ക്കാര്‍. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇക്കാര്യം നടപ്പില്‍ വരുത്തുകയെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.

500, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പകരം പുതിയ നോട്ടുകള്‍ എത്തിക്കഴിഞ്ഞതിന് ശേഷമായിരിക്കും മറ്റ് നോട്ടുകള്‍ പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ഇതോടെ ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള എല്ലാ നോട്ടുകളും പൂര്‍ണ്ണമായി പിന്‍വലിച്ച് എല്ലാ നോട്ടുകള്‍ക്കും പുതിയത് പുറത്തിറക്കുകയാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദേഹം വ്യകതമാക്കി.

sameeksha-malabarinews

മറ്റ് നോട്ടുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ എപ്പോഴായിരിക്കും തുടങ്ങുക എന്ന കാര്യം അദേഹം വ്യക്തമാക്കിയില്ല. രൂപയുടെ ഇപ്പോഴത്തെ മൂല്യം കൂടി കണക്കിലെടുത്ത് വിലയ ഇടപാടുകള്‍ക്ക് സഹായകമാവാനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതെന്ന് ധനകാര്യ സെക്രട്ടറി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!