ട്രംപിന്റെ വിജത്തിനെതിരെ നടത്തിയ റാലിക്ക് നേരെ വെടിവെപ്പ്; 5 പേര്‍ക്ക് പരിക്ക്‌

aptopix_seattle_sh_3075161fവാഷിങ്ങ്ടൺ: ട്രംപിെൻറ വിജയത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവർക്ക് നേരെ വെടിവെപ്പ്.  സിയാറ്റിലിലെ തേർഡ് അവന്യൂവിലാണ് പ്രതിഷേധക്കാർക്കു നേരെ അക്രമി വെടിവെച്ചത്.
വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
ട്രംപ് വിരുദ്ധ പ്രതിഷേധവുമായി ബദ്ധപ്പെട്ടുള്ളതല്ല വെടിവെെപ്പന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ഇതിനു പിന്നിലെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു.

വാക്കു തർക്കങ്ങൾ നടന്നിട്ടുണ്ടെന്ന് കരുതുന്നു. അക്രമി ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.  സംഭവത്തിനുശേഷം ഇയാൾ ഒാടി രക്ഷപ്പെട്ടു. അക്രമംനടന്ന ഉടൻ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top