Section

malabari-logo-mobile

നോട്ടുകള്‍ മാറല്‍;ബാങ്കുകളില്‍ വന്‍ തിരക്ക്

HIGHLIGHTS : തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്നപ്പോള്‍ അനുഭവപ്പെട്ടത് വന്‍ തിരക്കായിരുന്നു. സംസ്ഥാ...

india-couting-rupeesതിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്തിന് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്നപ്പോള്‍ അനുഭവപ്പെട്ടത് വന്‍ തിരക്കായിരുന്നു. സംസ്ഥാനത്തെ മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അതെസമയം പോസ്റ്റ് ഓഫീസുകള്‍ വഴിയുള്ള നോട്ടുമാറല്‍ അവതാളത്തിലായിരിക്കുകയാണ്. മതിയായ നോട്ടുകള്‍ ഇല്ലാത്തതാണ് പോസ്‌റ്റോഫീസുകള്‍ വഴിയുള്ള നോട്ടുകള്‍ മാറാന്‍ ബുദ്ധിമുട്ടായിരിക്കുന്നത്.

പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പ്രതിദിനം പതിനായിരം രൂപമാത്രമേ അനുവദിക്കാനാകു എന്ന് ബാങ്കുകള്‍ വ്യക്തമാക്കി. നോട്ടുമാറല്‍ കാരണം പോസ്റ്റ് ഓഫീസുകളിലെ ദൈനം ദിന പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമേ പോസ്റ്റ് ഓഫീസുകള്‍ വഴിയുള്ള നോട്ടുകള്‍ മാറാന്‍ സാധ്യമാവുകയുള്ളു.

sameeksha-malabarinews

നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും വ്യക്തമായ തിരിച്ചറിയല്‍ രേഖയുമായി ചെന്ന് മാറിവാങ്ങാം. പണം മാറി വാങ്ങാനും നിക്ഷേപിക്കാനും ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചു നല്‍കണം. നോട്ടുകള്‍ മാറാനും നിക്ഷേപിക്കാനും എത്തുന്നവര്‍ക്ക് പരമാവധി മുന്‍ഗണന നല്‍കണമെന്ന് ബാങ്കുകള്‍ക്ക്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. പരമാവധി ജീവനക്കാരെ കൌണ്ടറുകളില്‍ നിയോഗിക്കണം.  ബ്രാഞ്ചുകളിലെ കൌണ്ടറുകളിലൂടെ വ്യാഴാഴ്ച മുതല്‍ പുതിയ 500, 2000 രൂപ നോട്ടുകള്‍ നല്‍കി തുടങ്ങും.

എടിഎമ്മുകള്‍ വഴി ഈ നോട്ടുകളുടെ വിതരണം റിസര്‍വ് ബാങ്ക് ഇനിയൊരു ഉത്തരവ് വരെ ഉണ്ടാകില്ല. അതുവരെ എടിഎമ്മുകള്‍ വഴി 100, 50 രൂപ നോട്ടുകള്‍ മാത്രം.  സ്വന്തം അക്കൌണ്ടില്‍ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് പരിധിയില്ല. കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ നിക്ഷേപിക്കാനാവൂ. ബാങ്ക് കൌണ്ടറുകള്‍ വഴിയുള്ള പണം പിന്‍വലിക്കലിന് പ്രതിദിനം പതിനായിരം രൂപയെന്നും ആഴ്ചയില്‍ ഇരുപതിനായിരം രൂപയെന്നും പരിധി നിശ്ചയിച്ചു. ഈ നിയന്ത്രണം രണ്ടാഴ്ചത്തേക്ക് തുടരും.

നവംബര്‍ എട്ടുവരെ സൂക്ഷിച്ച 500, 1000 നോട്ടുകളുടെ ആകെ കണക്ക് വെള്ളിയാഴ്ച ഒരു മണിക്ക് മുമ്പ് കൃത്യമായി അറിയിക്കാന്‍ ബാങ്കുകളോടും ട്രഷറികളോടും ആര്‍ബിഐ ആവശ്യപ്പെട്ടു. ഈ തുക കൃത്യമായി അതത് ബാങ്കുകളുടെയും ട്രഷറികളുടെയും അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. കാഷ് ഡിപ്പോസിറ്റ് മെഷീനുകളില്‍ പഴയ 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ നിക്ഷേപിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!