കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷകയ്ക്ക് തെരുവുനായയുടെ കടിയേറ്റു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല സുവോളജി പഠനവിഭാഗത്തിലെ പ്രൊജക്റ്റ് ഫെലോ എ. ആതിരയെ തെരുവുനായ കടിച്ചു. സര്‍വ്വകലാശാല ക്യാമ്പസിലെ സുവോളജി പഠനവിഭാഗത്തിന് മുന്നില്‍ വച്ചാണ് നായ ആതിരയെ ആക്രമിച്ചത്. കാലിന് കടിയേറ്റ ആതിരയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇതിനു മുമ്പും സര്‍വ്വകലാശാല ക്യാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവു നായകളുടെ കടിയേറ്റിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top