ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു; 6മ രണം;18 പേര്‍ക്ക് പരിക്ക്

ഭിലായ്: ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ ഗ്യാസ് വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. 18 ഓളം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഭിലായില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്.

പരിക്കേറ്റവരം ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ പ്ലാന്റിലാണ് അപകടം സംഭവിച്ചത്.