വൃക്ക രോഗികള്‍ക്ക് ആശ്വാസമായ് ഖത്തറില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റുകള്‍

ദോഹ: വൃക്കരോഗികള്‍ക്ക് ഏറെ സഹായകരമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുന്നു. രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ നടത്താനായി കൂടുതല്‍ മൊബൈല്‍ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കും. കഷ്ടതയനുഭിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായെത്തിയിരിക്കുന്നത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ്.

നിലവില്‍ വൃക്കകള്‍ പൂര്‍ണമായും തകരാറിലായ രോഗികള്‍ക്ക് ആഴ്ചയില്‍ മൂന്ന് തവണയാണ് ഡയാലിസിസ് നടത്തേണ്ടത്. ഇത് കിഡ്‌നി സെന്ററില്‍ വലിയ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇത് കുറയ്ക്കാനും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കാനും വേണ്ടിയാണ് പുതിയ കിഡിനി സെന്ററുകളും മൊബൈല്‍ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കുന്നത്.

വൃക്കരോഗ ചികിത്സകേന്ദ്രങ്ങളില്‍ ഏറ്റവും വലിയ കേന്ദ്രമാണ് ഫഹദ് ബിന്‍ ജാസിം കിഡ്‌നി സെന്റര്‍.

Related Articles