മീ ടൂ ക്യാംപയ്‌നില്‍ കുടുങ്ങി മുകേഷ് എംഎല്‍എ

തിരുവനന്തപുരം: മീ ടൂ ക്യാംപയ്‌നില്‍ കുടുങ്ങി നടനും എംഎന്‍എയുമായ മുകേഷും. ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടറും ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകയുമായ ടെസ് ജോസഫാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

19 വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷ് മോശമായി പെരുമാറി എന്നാണ് പരാതി. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് ശല്യംചെയ്തതായും പിന്നീട് ഇത് തുടര്‍ന്നതോടെ സുഹൃത്തിന്റെ മുറിയിലേക്ക് മാറുകയായിരുന്നു. എന്നാല്‍ മുകേഷ് ഇടപെട്ട് തന്നെ മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റാന്‍ ശ്രമം നടന്നു. അന്ന് തൃണമൂല്‍ നേതാവായ ഡെറക് ഒബ്രയാണ് തന്നെ രക്ഷിച്ചതെന്നും അദേഹത്തോട് നന്ദിയുണ്ടെന്നും ടെസ് ജോസ് പറഞ്ഞു.

Related Articles