Section

malabari-logo-mobile

തേഞ്ഞിപ്പലത്ത് പെണ്‍വാണിഭ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്;മൂന്ന് കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

HIGHLIGHTS : തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം പാണമ്പ്രയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ മൂന്ന് കിലോ

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം പാണമ്പ്രയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ എക്‌സൈസ് റെയ്ഡില്‍ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. റെയ്ഡില്‍ ലൈംഗീക ഉത്തേജനത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

പരപ്പനങ്ങാടി എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകൾ സംയുകതമായി നടത്തിയ റെയ്ഡിൽ പാണമ്പ്ര ദേശീയപാതയോരത്തെകോട്ടേഴ്സുകളിൽ നിന്നാണ് മൂന്ന് കിലോഗ്രാമിലധികം വരുന്ന കഞ്ചാവ് പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.ഒ വിനോദും പാർട്ടിയും കണ്ടത്തിയത്. സ്ത്രീകളെ ഉപയോഗിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ ഭാഗങ്ങളിൽ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. വയനാട് മേപ്പാടി സ്വദേശി തച്ചൻകോടൻ മുസ്തഫ (57 വയസ്) തമിഴ്നാട് പെരമ്പല്ലൂർ പെന്നക്കോണം സ്വദേശി രാജ (42 വയസ്) എന്നിവരെയാണ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കലിക്കറ് സർവ്വകലാശാല കാമ്പസ്  പരിസരങ്ങളിലും മറ്റും ചെറുകിട വിതരണക്കാർക്ക് എത്തിച്ചു നൽകാനായി സൂക്ഷിച്ചതാണിതെന്ന് എക്സൈസ് അറിയിച്ചു.

sameeksha-malabarinews

റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവന്റീവ് ഓഫീസർ മാരായ സുർജിത്, അഭിലാഷ് കെ, പ്രജോഷ് കുമാർ, ബിജു പി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ പ്രദീപ് കുമാർ, ശിഹാബുദ്ദീൻ കെ, സമേഷ്, ദിലീപ്,.വനിത ഓഫീസർമാരായ മായ ദേവി, ലിഷ പി  ഡ്രൈവർ ചന്ദ്രമോഹൻ എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!