Section

malabari-logo-mobile

ജയിലിലടക്കപ്പെട്ട എല്ലാവരെയും വിട്ടയക്കുന്നതുവരെ ഫ്രീ ജേര്‍ണലിസ്റ്റ്‌ കാംപയിന്‍ തുടരും;അല്‍ജസീറ

HIGHLIGHTS : ദോഹ: അല്‍ ജസീറ പ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രെസ്റ്റെയ്ക്കു പിറകെ ഈജിപ്ഷ്യന്‍ ജയിലില്‍ അടക്കപ്പെട്ട രണ്ട് പ്രവര്‍ത്തകരെ

download (3)ദോഹ: അല്‍ ജസീറ പ്രവര്‍ത്തകന്‍ പീറ്റര്‍ ഗ്രെസ്റ്റെയ്ക്കു പിറകെ ഈജിപ്ഷ്യന്‍ ജയിലില്‍ അടക്കപ്പെട്ട രണ്ട് പ്രവര്‍ത്തകരെ കൂടി വിട്ടയക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ജയിലിലടക്കപ്പെട്ട മുഴുവന്‍ പേരേയും വിട്ടയക്കുന്നതു വരെ ഫ്രീ ജേര്‍ണലിസ്റ്റ് കാംപയിന്‍ തുടരുമെന്നും അല്‍ ജസീറ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
തടവിലാക്കപ്പെട്ട് 400 ദിവസങ്ങള്‍ക്ക് ശേഷമാണ് പീറ്റര്‍ ഗ്രേസ്റ്റെയെ സ്വതന്ത്രനാക്കിയത്. പീറ്ററിനെ പുറത്തേക്ക് വിട്ടെങ്കിലും ബഹര്‍ മുഹമ്മദും മുഹമ്മദ് ഫഹ്മിയും ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
മൂന്നുപേരേയും കുറ്റവിമുക്തരാക്കുകയും അല്‍ ജസീറയുടെ മറ്റു ജേര്‍ണലിസ്റ്റുകളെ അവരുടെ അഭാവത്തില്‍ കുറ്റക്കാരാക്കാന്‍ ശ്രമിക്കുന്നത് തടയണമെന്നും അല്‍ ജസീറ ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
പീറ്റര്‍ ഗ്രെസ്റ്റെയെ കുറ്റവിമുക്തനാക്കിയതിലും അദ്ദേഹം കുടുംബവുമായി ഒത്തുചേരുന്നതിലും വളരെയധികം സന്തോഷമുണ്ടെന്ന് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസ്തഫ സോഗ് പറഞ്ഞു.
അവിശ്വസനീയവും നീതികരിക്കാനാവാത്തതുമായ ബുദ്ധിമുട്ടാണ് അവര്‍ നേരിട്ടതെങ്കിലും വളരെ സംസ്‌ക്കാരത്തോടെയാണ് പീറ്ററും കുടുംബവും തങ്ങള്‍ക്കുണ്ടായ അപകടത്തെ തരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ബെഹറിനും മുഹമ്മദിനും സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ തങ്ങള്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!