Section

malabari-logo-mobile

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കും: ആരോഗ്യ വകുപ്പ് മന്ത്രി

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ, സാമഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭക്ഷ്യ സുരക്ഷാ വകു...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യ, സാമഹ്യനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തിപ്പെടുത്തതിന്റെ ഭാഗമായാണ് 28 വര്‍ഷത്തിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ പിഎസ്‌സി വഴി 90 ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കിയത്. തിരുവനന്തപുരത്ത് നടക്കുന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നിയമപ്രകാരമുള്ള 2-ാം ബാച്ചിന്റെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയില്‍ ഭക്ഷ്യസുരക്ഷയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. ‘സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം’ എന്ന വസ്തുത മനസിലാക്കി സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ , ഭക്ഷ്യസുരക്ഷാ ഗ്രാമപപഞ്ചായത്തുകള്‍, ക്വിക്ക് റെസ്‌പോണ്‍സ് ടീം തുടങ്ങിയ പല നൂതന പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

സമ്പൂര്‍ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ച 30 ഇന നിര്‍ദേശങ്ങള്‍ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നടപ്പാക്കുന്നതാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അനലറ്റിക്കല്‍ ലാബുകളെ അന്താരാഷ്ട്ര ഗുണനിലവാരത്തിലേക്കുയര്‍ത്തുന് നതിന്റെ ഭാഗമായി ഇവയ്ക്ക് എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചു. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകള്‍ ആസ്ഥാനമാക്കി മൂന്ന് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും കീടനാശിനികള്‍, ഭക്ഷണപദാര്‍ത്ഥങ്ങളിലെ ഘനലോഹങ്ങള്‍, പ്രിസര്‍വേറ്റീവ്, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള അത്യാധുനിക ഉപകരണങ്ങളായ ഗ്യാസ് ക്രൊമാറ്റോഗ്രാഫ് മാസ് സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ (GCMSMS) ഇന്‍ഡക്ടീറ്റീവിലി കപ്പിള്‍ഡ് പ്ലാസ്മാ സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ (ICPMS)എന്നീ ഉകരണങ്ങള്‍ ഇതിനകം സര്‍ക്കാര്‍ വാര്‍ഷിക പദ്ധതിയിനത്തില്‍ ഉള്‍പ്പെടുത്തി 3 ലാബുകളിലേക്കും വാങ്ങി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

മാംസത്തിലും പാലിലും ചേര്‍ക്കുന്ന ആന്റി ബയോട്ടിക്കുകളുടെയും ഹോര്‍മോണുകളുടെയും സാന്നിധ്യം കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ലിക്വിഡ് ക്രൊമാറ്റോഗ്രാഫ് മാസ് സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍ (LCMSMS) എന്ന ഉപകരണം കേന്ദ്രഗവണ്‍മന്റിന്റെ സഹായത്തോടുകൂടി 2018 ജനുവരിയില്‍ കോഴിക്കോട് ലാബില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വീണ എന്‍. മാധവന്‍ ഐ.എ.എസ്. അധ്യക്ഷത വിഹിച്ച ചടങ്ങില്‍, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ജോ. ഡയറക്ടര്‍ പ്രവീണ്‍ ജാര്‍ഗര്‍, ഭക്ഷ്യ സുരക്ഷാ ജോ. കമ്മീഷണര്‍ കെ. അനില്‍ കുമാര്‍, അസി. ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഹരോള്‍ഡ് വില്‍സണ്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷാ വകുപ്പും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് 45 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 29 ഫുഡ് സേഫ്റ്റി ഓഫീസര്‍, ലക്ഷദ്വീപില്‍ നിന്നുള്ള 13 പേര്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. 2017 ഫെബ്രുവരിയില്‍ നടന്ന ആദ്യത്തെ ബാച്ചിന്റെ പരിശീലന പദ്ധതിയെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി പ്രശംസിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!