Section

malabari-logo-mobile

കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു

HIGHLIGHTS : മനാമ: കേരളത്തിലെ ഭക്ഷ്യ വകുപ്പ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള പല ഭക്ഷ്യഉല്‍പ്പന്നങ്ങളും ബഹ്‌റൈനിലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതായി സൂ...

മനാമ: കേരളത്തിലെ ഭക്ഷ്യ വകുപ്പ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള പല ഭക്ഷ്യഉല്‍പ്പന്നങ്ങളും ബഹ്‌റൈനിലെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതായി സൂചന. കഴിഞ്ഞദിവസം കേരള ഫുഡ് ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അറിയിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ള വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകള്‍ ബഹ്‌റൈനിലെ ചില കടകളില്‍ വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്.

ശുദ്ധമായ വെളിച്ചെണ്ണയില്‍ നിന്നും താരതമ്യപ്പെടുത്തുമ്പോള്‍ ഈ വെളിച്ചെണ്ണകളില്‍ വളരെയധികം വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ബഹ്‌റൈനിലെത്തിയ ഇതേ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും ബഹ്‌റൈന്‍ വിപണിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

നിരോധനം ഏര്‍പ്പെടുത്തിയ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ഓഫീസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഭക്ഷ്യയോഗ്യമല്ലെന്നും മനുഷ്യ ശരീരത്തിന് ദൂഷ്യം ചെയ്യുമെന്നും മനുഷ്യ ശരീരത്തിന് ദൂഷ്യം ചെയ്യുമെന്നും തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിച്ചിട്ടുള്ള എണ്ണ ബ്രാന്‍ഡുകളുടെ വിവരം ഈ വെബ്‌സൈറ്റില്‍ നിന്നും അറിയാന്‍ കഴിയും. http://www.foodsafety.kerala.gov.in/images/pdf/document_coconutoil_23_03_2016.pdf

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!