തിരൂരില്‍ വീടിന്‌ തീപിടിച്ചു

 

tirur newsതിരൂര്‍ :മാങ്ങാട്ടിരിയില്‍ വീടിന്‌ തീപിടിച്ചു. തിരൂര്‍ മാങ്ങാട്ടരി റോഡില്‍ സ്ഥിതി ചെയ്യുന്ന ക്വാര്‍ട്ടേഴിസലുള്ള ഒരു വീടിനാണ്‌ തീപിടിച്ചത്‌. തീപിടുത്തമുണ്ടായപ്പോള്‍ ആ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന സുധീര്‍ സ്ഥലത്തില്ലായിരുന്നു. തീ ഉയരുന്നതു കണ്ട്‌ ഓടിക്കുടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.

പിന്നീട്‌ തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ സംഘം എത്തി തീയണച്ചെങ്ങിലും വീടനകവും ഫ്രിഡ്‌ജും ടിവിയുമടക്കമുള്ള വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന്‌ ഉച്ചക്ക്‌ മൂന്ന്‌ മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌

മാങ്ങാട്ടരിസ്വദേശി റീജയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ക്വാര്‍ട്ടേഴ്‌സ്‌