ജോഷി ചിത്രത്തില്‍ ഫഹദ് ഫാസില്‍

fahad_chikbukയുവ സംവിധായകര്‍ക്കുമാത്രം അവസരം നല്‍കിയിരുന്ന ഫഹദ് ഫാസില്‍ ഇപ്പോഴിതാ മലയാളത്തിലെ സീനിയര്‍ സംവിധായകനായ ജോഷിയുടെ ചിത്രത്തില്‍ നായകനാകുന്നു.

മാരുതി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ആക്ഷന്‍ മൂവിയില്‍ ഫഹദ് പുതിയൊരു ഗെറ്റപ്പിലാണു പ്രത്യക്ഷപ്പെടുന്നത്. ഇമ്മാനുവല്‍ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ വിജീഷ് ആണ് ജോഷിക്കു വേണ്ടി കഥയും തിരക്കഥയും രചിക്കുന്നത്.

ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയോ നായികയെയോ തീരുമാനിച്ചിട്ടില്ല. നവാഗതര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന ഫഹദ് ഫാസില്‍ സീനീയര്‍ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നില്ല എന്ന പരാതി ഇതോടെ മാറും

ഹരം, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ള ഫഹദ് ചിത്രങ്ങള്‍. അതില്‍ അയാള്‍ ഞാനല്ല സംവിധാനം ചെയ്യുന്നത് നടന്‍ വിനീത് കുമാറാണ്. ജോഷി ചിത്രം ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങും. മോഹന്‍ലാല്‍ നായകനാകുന്ന ലൈല ഓ ലൈല ആണ് ജോഷി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം.