Section

malabari-logo-mobile

ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനവുമായി മാതാ അമൃതാനന്ദമയി

HIGHLIGHTS : തിരു : ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മാതാ അമൃതാനന്ദമയി രംഗത്ത്. ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്നവര്‍ അടുത്ത...

Mata-Amritanand33856തിരു : ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി മാതാ അമൃതാനന്ദമയി രംഗത്ത്. ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്നവര്‍ അടുത്തിരിക്കുന്നയാളുടെ ഫേസ് കാണുന്നില്ലെന്ന് അമൃതാനന്ദമയി. നമ്മുടെ പ്രവൃത്തി മൂല്യങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ അത് ചാര്‍ജ്ജില്ലാത്ത മൊബൈല്‍ ഫോണിന് തുല്ല്യമാണെന്നും അമൃതാനന്ദമയി പറഞ്ഞു. ശാസ്ത്ര പുരോഗതിയും നൂതന സാങ്കേതിക വിദ്യകളും മനുഷ്യര്‍ തമ്മിലുള്ള അകലം കുറച്ചുവെങ്കിലും ഹൃദയങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും സംഘര്‍ഷത്തിന്റെയും വിദേ്വഷത്തിന്റെയും കരിമേഘങ്ങള്‍ നമ്മുടെ ആകാശത്ത് മൂടികെട്ടിയിരിക്കുകയാണെന്നും അമൃതാനന്ദമയി പറഞ്ഞു.

വ്യവസായ വിപ്ലവമോ സാങ്കേതിക വിപ്ലവമോ അല്ല മനുഷ്യ ഹൃദയങ്ങളില്‍ നിന്നുദിക്കുന്ന വിപ്ലവമാണ് ഇനി ആവശ്യമെന്നും അവര്‍ പറഞ്ഞു. ബാല- സ്ത്രീ പീഡനങ്ങളും, വഴിതെറ്റുന്ന യുവത്വവും, അവഗണിക്കപെടുന്ന വാര്‍ദ്ധക്യവുമെല്ലാം നമുക്ക് ഹൃദയവേദന സമ്മാനിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു.

sameeksha-malabarinews

കൈമനം ബ്രഹ്മസ്ഥാന മഹോത്സത്തോടനുബന്ധിച്ചുള്ള സത്സംഗില്‍ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!