Section

malabari-logo-mobile

അശ്ലീല വെബ്ബ്‌ സൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഫേസ്‌ബുക്ക്‌ പിന്തുടരും…ശ്രദ്ധിക്കുക

HIGHLIGHTS : കാലിഫോര്‍ണിയ: അശ്ലീല വെബ്‌സൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ നിങ്ങളെ ആരെങ്കിലും പിന്‍തുടരുന്ന വിവരം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? എന്നാല്‍ ഇനി മുതല്...

Untitled-1 copyകാലിഫോര്‍ണിയ: അശ്ലീല വെബ്‌സൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ നിങ്ങളെ ആരെങ്കിലും പിന്‍തുടരുന്ന വിവരം നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ? എന്നാല്‍ ഇനി മുതല്‍ ഇക്കാര്യമെന്ന്‌ ശ്രദ്ധിച്ചാന്‍ നാണം കെടാതെ രക്ഷപ്പെടാം. ഫേസ്‌ ബുക്ക്‌ ലോഗിന്‍ ചെയ്‌ത ശേഷമാണ്‌ ഇത്തരത്തിലുള്ള സൈറ്റുകളില്‍ നിങ്ങള്‍ കയറുന്നതെങ്കില്‍ ഫേസ്‌ബുക്ക്‌ പ്ലഗ്‌ ഇന്‍ ബട്ടണ്‍ വഴി നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്ന വെബ്ബ്‌സൈറ്റ്‌ ഫേസ്‌ബുക്കും ഫോളോ ചെയ്യുമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഇങ്ങനെ ഒരോ ഫേസ്‌ബുക്ക്‌ ഉപയോക്താക്കളും സന്ദര്‍ശിക്കുന്ന വെബ്ബ്‌ സൈറ്റുകളുടെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചുള്ള അശ്ലീല വീഡിയോകളും ഫോട്ടോകളു കാണുന്നതിനായി ഫേസ്‌ബുക്ക്‌ ഓരോരുത്തരെയും ടാര്‍ഗറ്റ്‌ ചെയ്യും.

sameeksha-malabarinews

ഫേസ്‌ബുക്ക്‌ ലോഗ്‌ ഇന്‍ ചെയ്‌ത ശേഷം സെര്‍ച്ച്‌ ചെയ്യുന്ന മറ്റ്‌ തേര്‍ഡ്‌ പാര്‍ട്ടി വെബ്ബ്‌ സൈറ്റുകളുടേയോ, ആപ്ലിക്കേഷനുകളുടെ വിവരങ്ങള്‍ ഫേസ്‌ബുക്ക്‌ ശേഖരിക്കാറുണ്ടെന്ന കാര്യം ഫേസ്‌ബുക്ക്‌ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്‌. ഓരോ വെബ്‌സൈറ്റുകളിലുള്ള ലൈക്ക്‌ ബട്ടണ്‍ ഉപയോഗിക്കുന്നതിനോ ഫേസ്‌ബുക്ക്‌ ലോഗിന്‍ ചെയ്യുന്നതിനോ ഉള്ള ഓപ്‌ഷന്‍ ഫേസ്‌ബുക്ക്‌ നല്‍കുന്നുണ്ട്‌. ഇതിലൂടെ ഫേസ്‌ബുക്ക്‌ ഉപയോക്താക്കളുടെ മനോഭാവവും അഭിരുചിയും മനസ്സിലാക്കുന്നതിനാണ്‌ ഇത്തരമൊരു രീതി ഫേസ്‌ബുക്ക്‌ പിന്തുടരുന്നത്‌.

ഫേസ്‌ബുക്കിലെ ലൈക്ക്‌ ബട്ടണെപ്പോലെ തന്നെ ഷെയര്‍ ബട്ടണും ഇത്തരത്തില്‍ ഫേസ്‌ബുക്ക്‌ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിംഗിലുള്ള മനോഭാവവും സ്വഭാവവും മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്‌. അശ്ലീല വൈബ്ബ്‌ സൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യുന്നവരെ ലക്ഷ്യംവെച്ച്‌ ഫേസ്‌ബുക്ക്‌ അത്തരം പരസ്യങ്ങള്‍ നല്‍കാറില്ലെങ്കിലും ലോഗിന്‍ ചെയ്‌ത ശേഷം വരുന്ന ഒരോ ഉപയോക്താവിന്റെയും സെര്‍ച്ച്‌ ഹിസ്‌റ്ററി ഫേസ്‌ബുക്ക്‌ വിശകലനം ചെയ്യും. സെര്‍ച്ച്‌ റിസല്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ ഫേസ്‌ബുക്ക്‌ വാളിലേക്ക്‌ പരസ്യങ്ങള്‍ നല്‍കുന്നത്‌.

ഇത്തരത്തിലുള്ള അശ്ലീല വെബ്ബ്‌ സൈറ്റുകള്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഫേസ്‌ബുക്ക്‌ ലോഗ്‌ ഔട്ട്‌ ചെയ്‌ത ശേഷം വിപിഎന്‍ അല്ലെങ്കില്‍ ടോര്‍ ഉപയോഗ്‌ച്ച്‌ സെര്‍ച്ച്‌ ചെയ്യുക മാത്രമേ ഫേസ്‌ബുക്ക്‌ ട്രാക്കിംഗില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഏകവഴി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!