കോണ്‍ഗ്രസ്സിനെ വിശ്വാസമില്ല: ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്ക് മാറാന്‍ ആലോചന

etമലപ്പുറം : സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിലെങ്ങിലും മുസ്ലീം ലീഗ നേരത്തെ തന്നെ തെരഞ്ഞടുപ്പിനുള്ള സംഘടനാതയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കട്ടെ എന്നായിരുന്ന അനൗദ്യോഗികമായുള്ള ധാരണ. എന്നാല്‍ അപ്രതീക്ഷിതമായി മുന്‍ കെപിസിസി എക്‌സിക്യുട്ടീവ് അംഗമായ വി അബ്ദറഹിമാനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ലീഗില്‍ നേരിയ ആശയകുഴപ്പം ഉടലെടുത്തിരിക്കുന്നു.

പൊന്നാനി മണ്ഡലത്തിലെ കോണ്‍ഗ്രസ്സുകാര്‍ കാലുവാരുമോ എന്ന ആശങ്കയാണ് ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിക്കണോ എന്ന പുതിയ ചര്‍ച്ച  ലീഗിനുള്ളില്‍ ഉയര്‍ന്നുവരാനിടയാക്കിയിരിക്കുന്നത്.

പൊന്നാനി പാര്‍ലിമെന്ററി മണ്ഡലത്തില്‍ തൃത്താല, പൊന്നാനി,തവനൂര്‍, തിരൂര്‍ താനൂര്‍, കോട്ടക്കല്‍ തിരൂരങ്ങാടി നിയോജകമണ്ഡലങ്ങളാണുള്ളത്  ഇതില്‍ പൊന്നാനി തവനൂര്‍, തൃത്താല, മണ്ഡലങ്ങള്‍ ഇടതു സ്വാധീനമുള്ളവയും തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി മണ്ഡലങ്ങള്‍ മുസ്ലീംലീഗിന് ശക്തികേന്ദ്രങ്ങളുമാണ്. പുതിയ താനൂര്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.. ഇതിനു പുറമെ തൃത്താല, പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന് ഗണ്യമായ സ്വാധീനവും, ഈ മേഖലകളില്‍ വി അബ്ദുറഹ്മാന് നല്ലരീതിയിലുള്ള വ്യക്തിബന്ധവും ഉണ്ട്.

ജില്ലയിലെ തീരദേശ മേഖലയിലെ കോണ്‍ഗ്രസ്സുകാരാകട്ടെ മുസ്ലീം ലീഗിന്റെ ഭരണതലത്തിലുള്ള ഇടപെടലുകളില്‍ കടുത്ത അമര്‍ഷം ഉള്ളിലുള്ളവരുമാണ്. ഇടതു സ്ഥാനാര്‍ത്ഥിയായ വി അബ്ദുറഹിമാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വെക്കാനുള്ള കാരണമായി ഉയര്‍ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ്സുകാര്‍ക്കിടയിലുള്ള ഈ വികാരമാണ്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇടിയോടെ പല വിഷയങ്ങളിലും ജില്ലയില ആര്യാടനടക്കമുള്ള കോണ്‍ഗ്രസ്സുകര്‍ എറ്റുമുട്ടന്നത് പതിവായിരുന്നു. ഈ ‘ഫാക്ടര്‍’ മണ്ഡലത്തിലുണ്ടായാല്‍ അത് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുമെന്നുള്ള തിരിച്ചറിവു കൂടിയാണ് മണ്ഡലമാറ്റത്തെ കുറിച്ച് ഒരു പുനര്‍ ചിന്തക്ക് ലീഗ് തയ്യാറാകുന്നത്.

കൂടാതെ എംപി എന്ന നിലയില്‍ ഇ അഹമ്മദിനെതിരെ മലപ്പുറം മണ്ഡലത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം തന്നെ മത്സരിക്കുകയാണെങ്ങില്‍ തോല്‍ക്കില്ലെങ്ങിലും ഭൂരിപക്ഷം കുറയുമെന്ന് പാര്‍ട്ടിയില്‍ തന്നെ വിലയിരിത്തലുണ്ട്. ഇതിനാല്‍ ഇ അഹമ്മദ് ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവി്ശ്യവുമുയര്‍ന്ന് കഴിഞ്ഞു. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്..

പൊന്നാനിയില്‍ അബ്ദുറഹ്മാന്‍ നാട്ടുകാരനായ സ്ഥാനാര്‍ത്ഥിയെന്ന പ്രചരണം തുടങ്ങി കഴിഞ്ഞു. ഇത് മറികടക്കാന്‍ താനൂരുകാരനും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയുടെ പേരും പരഗണിച്ചേക്കുമെന്ന സൂചനയും ഉയരുന്നുണ്ട്. തിങ്കളാഴ്ച കോഴിക്കോട് നടക്കാനിരിക്കുന്ന മുസ്ലീംലീഗിന്റെ സെക്രട്ടറിയെറ്റ് യോഗം സ്ഥാനാര്‍ത്ഥി വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.