മലപ്പുറത്തും കോഴിക്കോടും ഭൂചലനം

പരപ്പനങ്ങാടിയിലും വളളിക്കുന്നിലുംതാനൂരും  ചേളാരിയിലുംകോഴിക്കോട് ബേപ്പൂര്‍ പയ്യാനക്കല്‍ ഭാഗങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായി

മലപ്പുറം : മലപ്പുറത്തും കോഴിക്കോടും ഭൂചലനം അനുഭവപ്പെട്ടു. 10.5 ഓടെ ശബ്ദത്തോടെ ഉണ്ടായ ചലനം 6 മിനിറ്റോളം നീണ്ടു നിന്നു . വീടുകളിലെ കസേരകളും ടിവി സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇളക്കം സംഭവിച്ചതോട മിക്ക വീടുകളില്‍ നിന്നും ആളുകള്‍ വീടുകള്‍ വിട്ട് പുറത്തേക്കോടി.

മലപ്പുറത്ത് പരപ്പനങ്ങാടിയിലും വളളിക്കുന്നിലും താനൂരും ചേളാരിയിലും കോഴിക്കോട് ബേപ്പൂര്‍ പയ്യാനക്കല്‍ ഭാഗങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായി. മലപ്പുറം ജില്ലയിലെ തീരദേശ മേഘലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കടിലില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.