ദുബായില്‍ മലയാളികള്‍ ഉള്‍പ്പെടെ നടത്തിയ വായിപത്തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി ബാങ്ക്

ദുബൈ: രാജ്യത്തു നിന്നും കോടികള്‍ ബിസ്‌നസ് ആവശ്യത്തിന് എടുത്ത് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമനടപിക്കൊരുങ്ങി ബാങ്ക്. വായിപ്പയെടുത്ത് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ക്കാരായ ബിസിനസുകാര്‍ക്കെതിരെയാണ് ദുബൈ ആസ്ഥാനമായ ബാങ്ക് ഇന്ത്യന്‍ കുറ്റാന്വേഷണ ഏജന്‍സികളുടെ സഹായം തേടിയിരിക്കുന്നത്. 27 കേസുകളാണ് ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ 40 പേര്‍ മലയാളികളാണ്. ഇത്രയു കേസുകളിലായി 800 കോടിരൂപയുടെ വായിപ്പാ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. പ്രതികള്‍ തുക ഹവാലയായി ഇന്ത്യയിലേക്ക് കടത്തിയതായാണ് നിഗമനം. ബാങ്കിന്റെ പവര്‍ ഓഫ് അറ്റോര്‍ണിയായ കൊച്ചിയിലെ സ്ഥാപനം ഡിജിപിക്കു നല്‍കിയ പരാതി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്. ഇതെ തരത്തില്‍ തട്ടിപ്പിനിരയായ അഞ്ചു ഗള്‍ഫ് ബാങ്കുകള്‍ കൂടി ഇന്ത്യയില്‍ നിയമനടപടിക്കൊരുങ്ങുന്നുണ്ട്. മൊത്തത്തില്‍ നടന്ന തട്ടിപ്പ് തുക 20,000 കോടിയില്‍ കൂടുതല്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ബാങ്കുകളെ വഞ്ചിച്ചവരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ക്കു പുറമെ പാക്കിസ്ഥാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ബിസ്‌നസുകാരും ഉണ്ട്.

തട്ടിപ്പ് നടത്തിയവര്‍ നേരത്തെ എടുത്ത തുകകള്‍ തിരിച്ചടച്ചിരുന്നതിനാലാണ് വിശദമായ പരിശോധന നടത്താതെ ബാങ്കുകള്‍ തുടര്‍ വായിപ്പികള്‍ നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ മാസ്റ്റര്‍ ഫെസിലിറ്റി സംവിധാനത്തില്‍ ഓവര്‍ ഡ്രാഫ്റ്റ്, ചെക്ക് ഡിസ്‌കൗണ്ടിങ്, ലെറ്റര്‍ ഓഫ് ക്രെഡിററ്, ട്രസ്റ്റ് രസീത് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് ഇവര്‍ വായ്പ സംഘടിപ്പിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഒരു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടും ഒപ്പിട്ട കാലിച്ചെക്കും അപേക്ഷയ്‌ക്കൊപ്പം നല്‍കി. ഇതിനുപുറമെ മാസ്റ്റര്‍ ഫെസിലിറ്റി പണമാക്കി മാറ്റാനായി മറ്റു ചില കമ്പനികളുമായിച്ചേര്‍ന്ന് ഒരിക്കലും നടന്നിട്ടില്ലാത്ത ഇടപാടുകളുടെ ബില്ലുകളും ,ട്രക്ക് കണ്‍സൈന്‍മെന്റ് നോട്ടുകള്‍, ഡെലിവറി ഓര്‍ഡറുള്‍ എന്നിവയും ഹാജരാക്കിയിരുന്നു. ഒരേ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തന്നെ പത്തുബാങ്കുകളില്‍ നിന്നു വരെ വായ്പ നേടി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നൂറുകോടിയുടെ ആസ്തിയുളള സ്ഥാപനത്തിന് ഇങ്ങനെ 300 കോടിവരെ വായ്പ ലഭിച്ചു.

തട്ടപ്പ് നടത്തിയവര്‍ ദുബൈയിലെ സ്വത്തുക്കള്‍ അവിടെ തന്നെ വില്‍ക്കുകയും വായിപ്പയായി കിട്ടിയ തുക ഹവാല വഴി ഇന്ത്യയിലേക്ക് കടത്തുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതെസമയം തട്ടിപ്പ് മനസിലായ ഉടന്‍ തന്നെ ബാങ്ക് വഞ്ചന നടത്തിയവര്‍ക്കെതിരെ ചെക്ക് കേസ് നല്‍കുകയും ഇവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പ് തന്നെ ഇവര്‍ രാജ്യം വിട്ടതായാണ് സൂചന.

സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ മുങ്ങിയതോ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.