ദുബൈയില്‍ ബലാല്‍സംഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ 3ാം നിലയില്‍ നിന്നും ചാടിയ യുവതി മരിച്ചു

Untitled-1 copyദുബൈ: ദിവസങ്ങളായി മുറിയില്‍ പൂട്ടിയിട്ട്‌ ബലാല്‍സംഗത്തിനിരയായികൊണ്ടിരുന്ന യുവതി കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ചു. നാല്‌ യുവാക്കള്‍ ചേര്‍ന്ന്‌ യുവതിയെ ദിവസങ്ങളായി പീഡിപ്പിച്ചുവരികയായിരുന്നു. ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി കെട്ടിടത്തിന്‌ മുകളില്‍ നിന്നും എടുത്തു ചാടുകയായിരുന്നു.

എന്നാല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെവീണ യുവതി ഉടന്‍ തന്നെ മരിച്ചിരുന്നു. താഴെവീണ യുവതിയടെ മൃതദേഹം അപാര്‍ട്ട്‌മെന്റിലെ വാച്ച്‌മാന്‍ ആരും കാണാതെ മുറിയില്‍ പൂട്ടിയിട്ട്‌ പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പൂട്ടിക്കിടക്കുന്ന അപ്പാര്‍ട്ടുമെന്റിനെ പറ്റി വാച്ച്‌മാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ പോലീസ്‌ ഇയാളെ ചോദ്യം ചെയ്‌തതോടെയാണ്‌ യുവതിയുടെ മരണവിവരം പുറത്തായത്‌. അതെസമയം ഒമാനിലേക്ക്‌ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളും ഇപ്പോള്‍ പോലീസ്‌ പിടിയിലായതായാണ്‌ സൂചന.