Section

malabari-logo-mobile

തെരുവു നായിക്കളെ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടി ഖത്തറിലെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍

HIGHLIGHTS : ദോഹ: ഉപേക്ഷിക്കപ്പെടുന്ന തെരുവു മൃഗങ്ങളുടെ സംരക്ഷണകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ മൃഗങ്ങള്‍ എത്തുന്നത് ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില...

4836533-The_Street_Dogs_of_Sevastopol_Sevastopolദോഹ: ഉപേക്ഷിക്കപ്പെടുന്ന തെരുവു മൃഗങ്ങളുടെ സംരക്ഷണകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ മൃഗങ്ങള്‍ എത്തുന്നത് ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട്. വിരലിലെണ്ണാവുന്ന മൃഗസംരക്ഷണ കോന്ദ്രങ്ങളാണ്‌ നിലവില്‍ ഖത്തറിലുള്ളത്. ഇവയില്‍ താങ്ങാവുന്നതിലുമധികം മൃഗങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. പല കേന്ദ്രങ്ങളും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.
മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നതിനെതിരെ സന്നദ്ധ സംഘടനകള്‍ കാംപയിനുകളും മറ്റും ആരംഭിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടായിട്ടില്ല. പൊലിസും തെരുവ് മൃഗങ്ങളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്ന് പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൈദറില്‍ ഒരു സ്വകാര്യ വ്യക്തിയുടെ ഫാമില്‍ സ്ഥിതി ചെയ്യുന്ന പോസ് റെസ്‌ക്യുവിന്റെ ഉടമസ്ഥതയിലുള്ള ആനിമല്‍ ഷെല്‍ട്ടറിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 തെരുവ് നായ്ക്കളാണ് എത്തിയത്. ഇതില്‍ ഭൂരിഭാഗവും പൊലിസ് എത്തിച്ചതായിരുന്നുവെന്ന് പോസ് റെസ്‌ക്യു ഖത്തര്‍ സഹസ്ഥാപക അലിസണ്‍ കാല്‍ഡ്‌വെല്‍  പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം അഞ്ച് നായ്ക്കളാണ് ഇവിടെയെത്തിയത്. ദിവസവും ഒന്ന് വീതമെന്ന രീതിയിലാണ് പൊലിസും മുനിസിപ്പാലിറ്റി അധികൃതരും ഇവിടെ നായ്ക്കളെ എത്തിക്കുന്നുണ്ട്. ഈദിനു മുമ്പ് 26 നായ്ക്കളാണ് ഇവിടെയെത്തിയത്.
അതിനു ശേഷം 23 എണ്ണം കൂടി എത്തി. ഇപ്പോള്‍ 200ലേറെ നായ്ക്കള്‍ ഇവിടെയുണ്ടെന്നും ഇത് അഭയകേന്ദ്രത്തിന് താങ്ങാവുന്നതിലപ്പുറമാണെന്നും അവര്‍ വ്യക്തമാക്കി.
കേന്ദ്രം നടത്താന്‍ ആവശ്യമായ ഫണ്ടില്ലാത്തതാണ് പ്രധാന വെല്ലുവിളി. ഏതെങ്കിലും സംഘടനകളോ സര്‍ക്കാര്‍ ഏജന്‍സികളോ തങ്ങളെ സഹായിക്കുന്നില്ലെന്ന് കാല്‍ഡ്‌വെല്‍ പറഞ്ഞു. ഫാമിന്റെ ഉടമയായ ശൈഖിന്റെ സഹായത്തിലാണ്  കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത്. അഭയകേന്ദ്രത്തില്‍ ഓരോ മാസവും മൃഗങ്ങളുടെ ഭക്ഷണത്തിന് മാത്രമായി 20,000 റിയാല്‍ വേണ്ടിവരും.
പ്രതിരോധ കുത്തിവയ്പ്, മരുന്ന്, ചികില്‍സ എന്നിവയ്ക്ക് വരുന്ന ചെലവുകള്‍ ഇതിന് പുറമേയാണ്. ഭൂരിഭാഗം മൃഗങ്ങളും രോഗബാധിരായ നിലയിലാണ് എത്തുന്നത്.
ഇവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും വന്ധ്യംകരണം നടത്തുകയും ചെയ്യേണ്ടി വരും.
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു അഭയ കേന്ദ്രം തുടങ്ങുകയും ആരെങ്കിലും ദത്തെടുക്കുകയോ വിദേശത്തേക്കോ മറ്റോ കൊണ്ടു പോവുകയോ ചെയ്യുന്നതുവരെ അവയെ സൂക്ഷിക്കുകയും ചെയ്യുകയാണ് ഇതിന് പരിഹാരമെന്ന് കാല്‍ഡ്‌വെല്‍ പറഞ്ഞു. സര്‍ക്കാര്‍ അഭയ കേന്ദ്രം ഒരുക്കുകയാണെങ്കില്‍ നടത്തിപ്പിന് തങ്ങള്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്തെ തെരുവുമൃഗങ്ങളുടെ അഭയകേന്ദ്രമായ ഖത്തര്‍ ആനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സെക്കന്റ് ചാന്‍സ് റെസ്‌ക്യൂവുമാണ് മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നതിനെതിരെ കാംപയിന്‍ നടത്തുന്നത്.
പേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ ശേഖരിച്ച് വളര്‍ത്തുന്ന സംരംഭങ്ങളാണ് ഇവ രണ്ടും. എന്നാല്‍ ഇവയ്ക്ക് താങ്ങാന്‍ കഴിയുന്നതിലുമധികം മൃഗങ്ങള്‍ ഇപ്പോള്‍ത്തന്നെയുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!