ദ്രോണാചാര്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Dronacharya-Awardകായിക രംഗത്തെ മികച്ച പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. നിഹാല്‍ അമീന്‍(നീന്തല്‍), സ്വതന്ത്രരാജ്‌ സിംഗ്‌ (ബോക്ക്‌സിംഗ്‌), ശ്യാമള ഷെട്ടി(ഭാരോദ്വഹനം), നവല്‍ സിംഗ്‌(പാരാലിമ്പിക്‌സ്സ്‌) എന്നിവര്‍ക്കാണ്‌ പുരസ്‌കാരം ലഭിച്ചത്‌. പുരസ്‌കാരം നേടയിവരില്‍ മലയാളികള്‍ ഇല്ല.

പട്ടികയില്‍ അഞ്ച്‌ മലയാളികളാണ്‌ ഉണ്ടായിരുന്നത്‌. പ്രീജാ ശ്രീധരന്റെയും സജീഷ്‌ ജോസഫിന്റെയും ആദ്യ കാല പരിശീലകന്‍ തങ്കച്ചന്‍ മാത്യു, അഞ്‌ജു ബോബി ജോര്‍ജ്ജ്‌, ബോബി അലോഷ്യസ്‌ എന്നിവരെ പരിശീലിപ്പിച്ച ടി പി ഔസേപ്‌, ബീനമോളുടെ പരിശീലകന്‍ പി ആര്‍ പുരുഷോത്തമന്‍, കബഡി ദേശീയ കോച്ച്‌ ഉദയകുമാര്‍, സുനില്‍ എബ്രഹാം എന്നിവരാണ്‌.