Section

malabari-logo-mobile

പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ വാവുബലിയിട്ടു

HIGHLIGHTS : തിരൂര്‍: പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ കര്‍ക്കടക വാവുബലിയിട്ടു. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ പിതൃ മോക്ഷപ്രാപ്‌തിക്കായി സംസ്ഥാനത്തിന്റെ...

k_vavu3തിരൂര്‍: പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ കര്‍ക്കടക വാവുബലിയിട്ടു. കര്‍ക്കടക മാസത്തിലെ അമാവാസി നാളില്‍ പിതൃ മോക്ഷപ്രാപ്‌തിക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണ ബലിയിടല്‍ നടന്നു.

തിരുവനന്തപുരം ശംഖുമുഖം, തിരുവല്ല പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശിനി, ആലുവ മണപ്പുറം, പാലക്കാട്‌ തിരുവില്വാമല, തിരൂര്‍ തിരുന്നാവായ, കോഴിക്കോട്‌ വരയ്‌ക്കല്‍ കടപ്പുറം, വയനാട്‌ തിരുനെല്ലി എന്നിങ്ങനെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജന തിരക്കനുഭവപ്പെട്ടു. ഇതിനുപുറമെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ പുഴയോരങ്ങള്‍ക്ക്‌ സമീപമുള്ള ക്ഷേത്രങ്ങളിലും കര്‍ക്കടകവാവ്‌ ബലിയിടല്‍ നടന്നു.

sameeksha-malabarinews

ബലിയിടല്‍ നടന്ന സ്ഥലങ്ങളിലെല്ലാം പോലീസ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ്‌ ബലിതര്‍പ്പണം ആരംഭിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!